തിരുവനന്തപുരം:ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം കാട്ടാക്കട നക്രാംചിറയ്‌ക്ക് സമീപമാണ് അപകടം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസിന് മുകളിലാണ് മരം വീണത്.
മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിന്റെ മുകള്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.
















