ആലുവ : കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ കേസിൽ രണ്ട് പേർ പിടിയിൽ. ഉടമയായ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര നടുപ്പറമ്പിൽ അഷ്ക്കർ (48), തൊഴിലാളി അസം മുരിഗെയൻ സ്വദേശി നൂറുൽ ഇസ്ലാം (32) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.
അയ്യായിരം പാക്കറ്റോളം പുകയില ഉൽപ്പന്നങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു. പുതിയ അധ്യയന വർഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് ,എസ്.ഐ മാരായ കെ. നന്ദകുമാർ, ബി.എം ചിത്തുജി, സുജോ ജോർജ് ആൻ്റണി എ.എസ്.ഐ മുഹമ്മദ് കുഞ്ഞ്, സീനിയർ സി പി ഒ മാരായ മാഹിൻ ഷാ അബുബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്. എന്നിവരുൾപ്പെട്ട സംഘമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: