ബെംഗളൂരു: തമിഴില്‍ നിന്നാണ് കന്നഡ ഭാഷയുണ്ടായതെന്ന പ്രസ്താവനയുടെ പേരില്‍ നടന് കമലാഹാസനെതിരായ വിമര്‍ശനം രൂക്ഷമാവുന്നു. ഭാഷയുടെ ചരിത്രമറിയാത്ത് ആളാണ് കമലാഹാസനെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
“കന്നഡ ഭാഷയ്ക്ക് സുദീര്‍ഘമായ ചരിത്രമുണ്ട്. പാവം കമലാഹാസന്, ഇതേക്കുറിച്ചൊന്നും അറിവില്ല” – സിദ്ധരാമയ്യ തുടര്‍ന്നു. കമലാഹാസന് മാനസിക രോഗിയാണെന്നായിരുന്നു ബിജെപി നേതാവ് അശോകയുടെ പ്രതികരണം. കന്നഡ ഭാഷയെ കമലാഹാസന് അധിക്ഷേപിക്കുകയാണെന്നും അശോക പറഞ്ഞു.
കന്നഡ ഭാഷാ സംഘടനകളും നേരത്തെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മറ്റൊരു ഭാഷയോട് അനാദരവ് കാണിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വിജയേന്ദ്ര പ്രസ്താവിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് ഡിഎംകെ കമലാഹാസന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. അതിനിടയിലാണ് ഈ വിവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: