കോട്ടയം: ധൈര്യമുണ്ടെങ്കില്‍ ആളിനെ തപ്പി അങ്ങാടിയില്‍ നടക്കാതെ സ്വരാജിനെ മത്സരിപ്പിക്ക്. സിപിഎമ്മിനെ വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ഥിയായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുകയും സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് രാഹുലിന്റെ ആവശ്യം. ഫേസ് ബുക്കിലൂടെയാണ് വെല്ലുവിളി നടത്തിയിരിക്കുന്നത്.
‘സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്’ എന്ന് ആണയിട്ട് പറയുന്നതിന് പകരം ആ മണ്ണില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ?
പിണറായി 3.0 ലോഡിംഗ് എന്ന് തള്ളിമറിക്കുന്നവര്‍ക്ക് സിറ്റിംഗ് സീറ്റില്‍ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണെന്നും’ രാഹുല്‍ പരിഹസിക്കുന്നു.
പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് അവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നില്ക്കുന്ന സ്വരാജിന്റെ ആറ്റിറ്റിയൂഡിലും, ഒരു ബലിയാടിനെ തപ്പുന്ന പാര്‍ട്ടിയുടെ അന്വേഷണത്തിലും കാണാം പരാജയ ഭീതിയെന്നുമാണ് പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: