പെരുമ്പാവൂർ : കാലടിയിൽ വൻ രാസലഹരി വേട്ട. 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു (40), പെരുമ്പാവൂർ ചേലാമറ്റം കുന്നക്കാട്ട് മല കുപ്പിയാൻ വീട്ടിൽ ഷെഫീഖ് (44) എന്നിവരെയാണ്
പെരുമ്പാവൂർ എ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ്’ മേധാവി എം. ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കാലടി മരോട്ടിചോട് ഭാഗത്ത് വച്ച് ബിന്ദുവിനെ പിടികൂടുകയായിരുന്നു. ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ ബിന്ദുവിനെ സ്കൂട്ടറിൽ കൊണ്ടുപോകുന്ന വഴിയാണ് അന്വേഷണസംഘം പിടികൂടിയത്.
ബിന്ദുവിനെ ചോദ്യം ചെയ്തതിൽ ചേലാമറ്റത്തുള്ള ഷെഫീക്കും ബിന്ദുവും ഒരുമിച്ചാണ് ബാംഗ്ലൂരിൽ മയക്കുമരുന്ന് വാങ്ങുന്നതിനായി പോയതെന്നും ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഷെഫീക്ക് ബിന്ദുവിനെ ഏൽപ്പിച്ച് ബസ്സിൽ കയറ്റി വിട്ടുവെന്നും ബിന്ദു പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഷെഫീഖ് മറ്റൊരു ബസ്സിൽ ബാംഗ്ലൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. പിന്നീട് അന്വേഷണസംഘം ഷെഫീക്കിനെയും പിടികൂടി.
ബാംഗ്ലൂരിൽ നിന്ന് വാങ്ങുന്ന മയക്കുമരുന്ന് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഷെഫീക്കിന് കഞ്ചാവ് കേസുകൾ ഉണ്ട്.
പെരുമ്പാവൂർ എ .എസ് .പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, എസ്.ഐ ജെയിംസ് മാത്യു , എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ് , ഇന്ദു, നൈജോ, സെബാസ്ററ്യൻ, ബിജു, ഷൈജു സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട് ,ബെന്നി ഐസക്ക്, പി.എ ഫസൽ, കെ.ആർ രാഹുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: