കൊച്ചി: ഇടപ്പള്ളിയില്‍ നിന്ന് കാണാതായ 13 വയസുകാരനെ കണ്ടെത്തിയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന ആള്‍ക്കെതിരേ പോക്‌സോ കേസെടുത്തു. കൈനോട്ടക്കാരന്‍ ശശികുമാറിനെതിരെയാണ് കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൊടുപുഴയില്‍ എത്തിയ കുട്ടിയെ ശശികുമാര്‍ വീട്ടിലേക്കു കൊണ്ടുപോയി. ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് അറിയിച്ചത്. കുട്ടി ഒപ്പമുണ്ടെന്ന് പിതാവിനെ ഫോണില്‍വിളിച്ച് അറിയിച്ചതും ശശികുമാറാണ്. തുടര്‍ന്നാണ് പോലീസും പിതാവും തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. കൈനോട്ടക്കാരനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാള്‍ ബന്ധുക്കളെ വിളിച്ചറിയിക്കുന്നത്.
അതേ സമയം കുട്ടി സംഭവത്തിന്റെ ഷോക്കിലാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരണമെന്ന് പോലീസ് അറിയിച്ചു. രാവിലെ ആറരയോടെയാണ് കുട്ടി തന്റെ കൈവശം ഉണ്ടെന്ന് കൈനോട്ടക്കാരന്‍ വിളിച്ചറിയിക്കുന്നതെന്ന് കുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണു കുട്ടി. ചൊവ്വാഴ്ച രാവിലെ പരീക്ഷയെഴുതാന്‍ പോയ കുട്ടി രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്തിയില്ല. കുടുംബം എളമക്കര പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
നഗരത്തിലുടനീളം തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇടപ്പള്ളി ലുലു മാളിനു സമീപത്തെ വഴിയിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. രാത്രി മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് രാവിലെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിയില്‍നിന്നു കുട്ടിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: