ഇടുക്കി: ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് കൂടിവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജില്ലാ കളക്ടറുടെ കര്‍ശന ഉത്തരവ്. ഡാമുകള്‍ തുറക്കേണ്ട സാഹചര്യങ്ങളില്‍ നിശ്ചയിച്ചിരിക്കുന്ന സമയത്തിന് ആറ് മണിക്കൂര്‍ മുന്‍പെങ്കിലും അപേക്ഷ ജില്ലാ കളക്ടര്‍ക്ക് നല്‍കണം. മാത്രമല്ല അപേക്ഷ ലഭിച്ചു എന്ന് വിവരം ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ വിളിച്ച് ഉറപ്പാക്കണം. കൂടാതെ ഡാം തുറന്നുവിടുന്നതിന് മുന്‍പ് വിവരം അറിയിക്കുകയും വേണം.
പഞ്ചായത്ത്, നഗരസഭ റോഡുകളില്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലം തടസമുണ്ടായാല്‍ സമയബന്ധിതമായി ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിനും നിര്‍ദ്ദേശമുണ്ട്.
ദേശീയപാത 85 ല്‍ നിര്‍മാണം നടക്കുന്ന ഭാഗത്ത് മണ്ണെടുത്തതുമൂലം അപകടാവസ്ഥയിലായ മരങ്ങള്‍ ദേശീയപാതാ വിഭാഗവും വനം വകുപ്പും സംയുക്തമായി പരിശോധിച്ച് അപകടാവസ്ഥ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: