തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയായ ‘ട്രീ ബാങ്കിങ് പദ്ധതി’ യ്‌ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവര്‍ക്കോ, കുറഞ്ഞത് 15 വര്‍ഷം ലീസിനു ഭൂമി കൈവശമുള്ളവര്‍ക്കോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതാത് സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസില്‍ ഈ പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന വ്യക്തികള്‍ക്ക് 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. 15 വര്‍ഷം പൂര്‍ത്തിയായതിനും ശേഷം സ്ഥലം ഉടമയ്‌ക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യാം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ വനം വകുപ്പുമായി എഗ്രിമെന്റില്‍ ഏര്‍പ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലോ (ഫോണ്‍ നമ്പര്‍: 0471 2360462), ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. പദ്ധതിക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 20. പദ്ധതിയുടെ വിശദവിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: