തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍, പണമിടപാടുകള്‍ തുടങ്ങിയവ നിരീക്ഷിക്കുന്നതിനായി വിവിധ ചെക്ക് പോസ്റ്റുകളില്‍ മൂന്ന് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം രൂപീകരിച്ചു. സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ ഏകോപന ചുമതല എക്‌സ്‌പെന്‍ഡീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ യു.പി പ്രസീതയ്‌ക്കാണ്.
മൂന്ന് പ്രത്യേക ഫ്ളൈയിംഗ് സ്‌ക്വാഡുകളും രൂപീകരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കിടെയുള്ള എല്ലാ നിര്‍ണായക സംഭവങ്ങളുടെ വീഡിയോയും ചിത്രീകരിക്കും.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡും രൂപീകരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സ്‌ക്വാഡ് രൂപീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: