Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തുടരും…നരിവേട്ട… പിറന്നാളിന്റെ ഇരട്ടി മധുരവുമായി ജനപ്രിയ സംഗീത സംവിധായകൻ ജേയ്ക്സ് ബിജോയ്

Janmabhumi Online by Janmabhumi Online
May 27, 2025, 10:36 am IST
in Music, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, മലയാള ചലച്ചിത്രമേഖലയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയിരുക്കുകയാണ് ജേക്സ് ബിജോയ്. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ നരിവേട്ടയാണ് ജേയ്ക്സിന്റെതായി അവസാനമായി പുറത്തു വന്ന പ്രോജക്ട്. ചിത്രത്തിലെ ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി എന്ന് മാത്രമല്ല സിനിമ ഇറങ്ങിയതിൽ പിന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്നും ഏറ്റവും അധികം പ്രേക്ഷക പ്രശംസ നേടുന്നതും ജേക്ക്സ് ബിജോയിയുടെ സംഗീതത്തിനാണ്. ഇപ്പോഴിതാ ഇന്നത്തെ പിറന്നാൾ ദിനത്തിൽ നരിവേട്ടയുടെ വിജയം ഇരട്ടി മധുരം കൂടിയാണ് ജേക്ക്സ് ബിജോയ് സ്വന്തമായിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ സമീപകാലത്ത് ചാക്കോച്ചന് വൻ സ്വീകാര്യത നേടികൊടുത്ത സിനിമയാണെന്ന് മാത്രമല്ല, ആ സ്വീകര്യാതക്ക് പുറകിൽ ചാക്കോച്ഛന്റെ അഭിനയതോടൊപ്പം തന്നെ മുൻപിട്ടു നിക്കുന്ന ഒന്നായിരുന്നു ചിത്രത്തിൽ ജേക്ക്സ് ബിജോയ്‌ നൽകിയ സംഗീതം. കൂടാതെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മോഹൻലാൽ നായകനായി എത്തിയ ‘തുടരും’ എന്ന സിനിമയ്‌ക്ക് ലഭിക്കുന്ന കയ്യടികളുടെ പങ്ക് പറ്റാൻ ഏറ്റവും കൂടുതൽ അർഹനായ ഒരു വ്യക്തി ആരാണെന്ന് ചോദിച്ചാൽ സംശയലേശമന്യേ പറയാവുന്ന ഒരുപേരാണ് സംഗീത സംവിധായകൻ ജേക്ക്സ് ബിജോയിയുടേത്. സിനിമയുടെ ഇമോഷൻസ് അതേപടി പ്രേക്ഷകരിൽ എത്തിക്കുന്നതിൽ ചിത്രത്തിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. കഥാഗതിയ്‌ക്കനുസരിച്ച് മാറി മാറയുന്ന ഓരോ രംഗങ്ങളേയും അതിന്റെ തീവ്രതയോടെയും പൂർണതയോടും പ്രേക്ഷകരിലെത്തിക്കാൻ ജേക്ക്സിനായി. ഫാൻസിന് കൂടി ആഘോഷിക്കാൻ പറ്റുന്ന രീതിക്കാണ് തുടരും സിനിമയിൽ ജേക്ക്സ് സംഗീതം നൽകിയിരിക്കുന്നത്.

മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച ജേക്‌സ് ബിജോയ് ‍ ബോളിവുഡിലും തരംഗം സൃഷ്‌ടിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം, സംഗീതം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ സ്റ്റാൻഫോർഡിൽ പഠിക്കാൻ അദ്ദേഹം യുഎസ്എയിലേക്ക് പോയി. അവിടെ അദ്ദേഹം ഓർക്കസ്ട്രേഷൻ, കണ്ടക്റ്റിംഗ്, അറേഞ്ചിംഗ്, ഫിലിം സ്കോറിംഗ് എന്നിവ പഠിച്ചതിന് ശേഷമായിരുന്നു ജെയ്‌ക്സ് ബിജോയ്‌ ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സംഗീത സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഏഞ്ചൽസ് (2014). മൺസൂൺ മാംഗോസ് , ധ്രുവങ്ങൾ പതിനാറു , ക്വീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി തുടങ്ങിയ ജേക്സ്ബിജോയ്‌ ഒരു  ട്രെൻഡ്‌സെറ്ററായി മാറിയത് രണം എന്ന സിനിമയിലൂടെയാണ്. വിജയ് ദേവരകൊണ്ട അഭിനയിച്ച ടാക്സിവാല ( 2018) തെലുങ്കിലാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2021-ൽ, 2020-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഗീതത്തിന് ദക്ഷിണേന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ “മികച്ച സംഗീത സംവിധായകൻ – മലയാളം” എന്ന പുരസ്കാരവും നേടി. ഈണമിട്ട ഗാനങ്ങളേക്കാളുപരി ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിലാണ് ജേക്സ് ബിജോയ് എന്ന സംഗീതസംവിധായകൻ സ്കോർ ചെയ്തത്. എങ്കിലും ഈണമിട്ട ഗാനങ്ങളും ഹിറ്റാക്കിയ ചരിത്രവും ജേക്സിനുണ്ട്. മലയാള സിനിമാസംഗീതത്തിൽ ഹിപ്ഹോപിന് പ്രാധാന്യം നൽകിയ സംഗീതസംവിധായകരിലൊരാൾ കൂടിയാണ് ജേക്സ് ബിജോയ്.

അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ്, രണം, കൽക്കി, ജന ഗണ മന, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, കിംഗ് ഓഫ് കൊത്ത, കുരുതി, കടുവ, പോർ തൊഴിൽ, സരിപോദാ ശനിവാരം, ഹലോ മമ്മി, തുടരും, നരിവേട്ട തുടങ്ങി ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകന്റെ റേഞ്ച് രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക നീളുകയാണ്.

Tags: Music director#ThudarumNarivettaJeks bijoymalayalam cinemaTovino Thomas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജാനകി’ക്ക് പേരിൽ പരിഹാരമാകുന്നു; ഉച്ചയ്‌ക്ക് അറിയാം, സിനിമ ഉടൻ റലീസായേക്കും

Music

28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ സ്‌ക്രീനിൽ വീണ്ടും… ഒപ്പം മല്ലിക സുകുമാരനും; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ഗാനം പുറത്തിറങ്ങി

Entertainment

സീതയുടെ കൈയ്യില്‍ ചുറ്റിയ മിന്നലാണ് മിന്നല്‍ വള: കൈതപ്രം

Kerala

ദിലീപിന്റെ 150ാം സിനിമ സാമ്പത്തിക വിജയം; ഇനി പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്

Kerala

വീണ്ടും അഡ്വക്കേറ്റ് വേഷത്തില്‍ തീയറ്ററുകളെ ഇളക്കിമറിക്കാന്‍ സുരേഷ് ഗോപിവരുന്നു; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies