തിരുവനന്തപുരം: നാലര ലക്ഷം കോടി രൂപയുടെ കടമുണ്ടാക്കിയതല്ലാതെ കേരള സര്‍ക്കാര്‍ എന്ത് നേടിയെന്നും കേന്ദ്രത്തോട് മുഖ്യമന്ത്രിക്ക് പറയാനുള്ളത് കടമെടുക്കാന്‍ അനുവദിക്കണമെന്നത് മാത്രമാണെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍.
പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ എന്‍ഡിഎ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുമ്പ് ദല്‍ഹിയില്‍ നടന്ന നിതി ആയോഗിന്റെ ഏറ്റവും സുപ്രധാന യോഗത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി എന്ത്‌കൊണ്ട് പങ്കെടുത്തില്ലെന്ന് കുമ്മനം ചോദിച്ചു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് മുഖ്യമന്ത്രി പങ്കെടുക്കാതെ മാറിനിന്നത്. ഈ നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ വെറുക്കപ്പെട്ട മുഖ്യമന്ത്രി ഇനി ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ട് എന്ത് പ്രയോജനം എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് പങ്കെടുക്കാതെ മാറിനിന്നത് എന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: