ആലപ്പുഴ :കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത ബൈക്ക് യാത്രികരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീര്‍, അന്‍സാര്‍ എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം ആറിന് ദേശീയപാതയില്‍ ചേപ്പാടാണ് സംഭവമുണ്ടായത്. ബസ് ബൈക്കിനെ മറികടന്ന് പോയപ്പോള്‍ കെട്ടിക്കിടന്ന ചെളിവെള്ളം ബൈക്ക് യാത്രികരായ ഷബീറിന്റെയും അന്‍സാറിന്റെയും ശരീരത്തേക്ക് തെറിച്ചിരുന്നു.
പിന്നാലെ ഇവര്‍ ബസിന്റെ ചില്ല് കല്ലുവെച്ച് ഇടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ബസ് ഡ്രൈവറായ അനില്‍കുമാറിന്റെ കാലിന് പരിക്കേറ്റു.തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ചില്ലാണ് തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: