തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയെ നിയമിക്കുന്നതിനായി സംസ്ഥാനം ആറ് പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. നിതിന്‍ അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എംആര്‍ അജിത്കുമാര്‍ എന്നിവരാണ് പട്ടികയില്‍ ഉളളത്.
ഇവരില്‍ നിന്നും മൂന്ന് പേരെ കേന്ദ്രം തെരഞ്ഞെടുത്ത് കേരളത്തെ അറിയിക്കും. അതില്‍ ഒരാളെ മന്ത്രിസഭയോഗം പുതിയ പൊലിസ് മേധാവിയായി നിയമിക്കും.
അടുത്തമാസം 30 നാണ് നിലവിലെ ഡിജിപി വിരമിക്കുന്നത്. പുതിയ ഡി ജി പി ആകാന്‍ അണിയറയില്‍ ചരടുവലികള്‍ സജീവമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: