മലപ്പുറം: കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രമന്ത്രിയോട് ഈ വിഷയത്തില്‍ നേരിട്ട് സംസാരിച്ചു. തകര്‍ച്ച അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ ഇടപെടല്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിയ അദ്ദേഹം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
കേരളത്തിലടക്കം അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. സിപിഎമ്മുകാരുടേത് കോമഡി ഷോയാണ്. ജനങ്ങളെ വിഡ്ഡികളാക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതുവരെ സിപിഎമ്മിന്റെ മരുമകന്‍ പറഞ്ഞത് തങ്ങളാണ് ദേശീയപാത നിര്‍മ്മിച്ചത് എന്നാണ്. കേരളത്തില്‍ ഒന്‍പത് വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ക്കറിയാം അദ്ദേഹം വ്യക്തമാക്കി.
ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, മലപ്പുറം സെന്‍ട്രല്‍ ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്‌മണ്യന്‍, ജനറല്‍ സെക്രട്ടറി കെ. രാമചന്ദ്രന്‍, മേഖലാ ജനറല്‍ സെക്രട്ടറി എം. പ്രേമന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. സുരേന്ദ്രന്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എന്‍. ജയകൃഷ്ണന്‍, ടി. ജനാര്‍ദ്ദനന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: