പാരീസ്: ഭരണകൂടം തടവിലടച്ച വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് കാന്‍സ് ചലച്ചിത്രോത്സവത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ പാം ഡി ഓര്‍. പഹാനിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് എന്ന ചിത്രത്തിന് പുരസ്‌കാരം. വിമത ശബ്ദം ഉയര്‍ത്തിയതിന് ഇറാനിലെ ഭരണകൂടം പലകുറി തുറുങ്കിലടച്ച സംവിധായകനാണ് പഹാനി. ജയിലനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പനാഹി ഒരുക്കിയിരിക്കുന്ന ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് അദ്ദേഹം ഇതുവരെ ചെയ്തതില്‍ ഏറ്റവും വ്യക്തിപരമായ ചിത്രമാണെന്നാണ് കാന്‍സില്‍ നിന്നുള്ള വിലയിരുത്തലുകള്‍.
പതിനഞ്ചു വര്‍ഷത്തിന് ശേഷമാണ് പഹാനി കാന്‍ ചലച്ചിത്രോത്സവത്തിനെത്തിയത്. ഭരണകൂടത്തിനെതിരേ സിനിമയെടുക്കുന്നുവെന്നാരോപിച്ച് 2010 മുതല്‍ പലവട്ടം അറസ്റ്റിലായിട്ടുള്ള പനാഹിയെ സിനിമയെടുക്കുന്നതില്‍നിന്ന് 20 വര്‍ഷത്തേക്ക് ഇറാന്‍ വിലക്കിയിരുന്നു. 2023ലാണ് ഏറ്റവുമൊടുവില്‍ അദ്ദേഹം ജയില്‍ മോചിതനായത്. ഇതിന് ശേഷം ഒരുക്കിയ ചിത്രമാണ് ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: