തൃശൂര്‍ : പലരും ചിത്രം കണ്ടപ്പോള്‍ അത് ആമസോണ്‍ കാടാണെന്നാണ് കരുതിയത്. നിബിഡമായ വനത്തിന് നടുവില്‍ ഒരു ചെറിയ കുഴി പോലെ ഒരു പച്ചവിരിച്ച മൈതാനം. പക്ഷെ സംഭവം തൃശൂര്‍ ജില്ലയിലെ പാലപ്പിള്ളിയാണെന്ന് പിന്നീട് ജനം മനസ്സിലാക്കി. ഈ ഫോട്ടോ എടുത്ത മിടുക്കനായ വരുണിനെ കാണാന്‍ സുരേഷ് ഗോപി തൃശൂരിലെ പാലപ്പിള്ളിയില്‍ എത്തി. നേരിട്ടല്ല, ഓണ്‍ലൈനായി.
ബിജെപി നേതാവ് കെ.കെ. അനീഷ് കുമാര്‍ പങ്കുവെച്ച വീഡിയോ
ആമസോണിനെ വെല്ലുന്ന പ്രകൃതി ഭംഗിയുമായി സോഷ്യൽ മീഡിയയിൽ തരംഗമായ തൃശ്ശൂർ പാലപ്പിള്ളിയിലെ പച്ചപുതച്ച മൈതാനിയിലെ കളിക്കാരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് തൃശ്ശൂരിന്റെ സ്വന്തം എം.പി സുരേഷ് ഗോപി…. pic.twitter.com/pmcxRchnMS
— Adv K K Aneeshkumar BJP (@AdvAneeshkumar) May 23, 2025
സുരേഷ് ഗോപിയെ കാണാന്‍ അവിടെ വരുണ്‍ എത്തിയിരുന്നു. ബിജെപി നേതാവ് അനീഷ് കുമാര്‍ സുരേഷ് ഗോപിയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുത്തു:’ഇതാ വരുണ്‍ കുമാര്‍. ഈ ഫോട്ടെയെടുത്ത മിടുക്കന്‍.’. അത് കേട്ട് സാധാരണ മട്ടില്‍ വരുണ്‍ ചിരിച്ചു. അപ്പോഴേക്കും സുരേഷ് ഗോപി കുശനാന്വേഷണം നടത്തി.
ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെ വരന്തരപ്പള്ളിയ്‌ക്കടുത്തുള്ള പാലപ്പിള്ളിയിലെ ഇടതൂര്‍ന്ന റബ്ബര്‍ മരങ്ങളുള്ള എസ്റ്റേറ്റായിരുന്നു വരുണ്‍ ഡ്രോണ്‍ സഹായത്തോടെ പകര്‍ത്തിയത്. അത് ഒരു അപൂര്‍ ചിത്രമായി വന്നു. നടുവില്‍ കുഴി പോലെ ചിത്രത്തില്‍ കാണുന്ന പ്രദേശം ഒരു കളിമൈതാനമാണ്. ഇടതുര്‍ന്ന റബ്ബര്‍ എസ്റ്റേറ്റിന്റെ നടുവില്‍ ആ മൈതാനം വന്നതിന് കാരണമുണ്ട്. ഹാരിസണ്‍ മലയാളം കമ്പനിയാണ് ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി എസ്റ്റേറ്റിന് നടുവില്‍ ഈ മൈതാനം പണിതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: