കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം. പ്രതി താമസിച്ച് വന്ന മറ്റക്കുഴിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ആക്രമണ ശ്രമമുണ്ടായത്.
ജീപ്പില്‍നിന്ന് ഇറങ്ങിയ പ്രതിയെ മുഖം മറയ്‌ക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ച് നാട്ടുകാര്‍ ആക്രോശിച്ചു. സ്ത്രീകളടക്കം ഇയാള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തി. പ്രതിയെ നാട്ടുകാര്‍ ആക്രമിക്കാനുള്ള ശ്രമം നടന്നപ്പോള്‍ പൊലീസ് ഇടപെട്ടാണ് തടഞ്ഞത്.തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനു നേരെ തിരിഞ്ഞതോടെ അഞ്ച് മിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് മടങ്ങി.
കഴിഞ്ഞദിവസം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് ആദ്യം നിശ്ചയിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞദിവസം പ്രതിയുടെ അച്ഛന്‍ മരിച്ചതിനാലും നാട്ടുകാരുടെ പ്രതിഷേധവും പരിഗണിച്ച് തെളിവെടുപ്പ് ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: