തിരുവനന്തപുരം : അഫാന്‍ ചെയ്തതിന്റെ ഫലം അഫാന്‍ തന്നെ അനുഭവിക്കട്ടെയെന്ന് പിതാവ് അബ്ദുല്‍ റഹിം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ടാണ് പിതാവ് ഇങ്ങനെ പ്രതികരിച്ചത്.
അവന്‍ ചെയ്തതിന്റെ ഫലം അവന്‍ തന്നെ അനുഭവിക്കട്ടെ. കൂടുതല്‍ മറ്റൊന്നും പറയാനില്ല. എന്താണ് ചെയ്തതെന്ന് അഫാന് നന്നായി അറിയാമല്ലോ. അപ്പോള്‍ അനുഭവിക്കണമെന്ന് പിതാവ് പറഞ്ഞു. ആത്മഹത്യാ ശ്രമം നടത്തിയ അഫാന്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
അതിനിടെ, അഫാന്‍ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ലെന്ന് ജയില്‍ സൂപ്രണ്ട് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് ജീവന്‍ രക്ഷിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് അഫാന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.ഞായറാഴ്ച രാവിലെ 11. 30ടെയാണ് ആത്മഹത്യ ശ്രമം. ഡ്യൂട്ടി ഉദ്യോഗസ്ഥന്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാന്‍ ശുചിമുറിയില്‍ തൂങ്ങിയത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: