ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)
ശ്രീനഗര്‍: ഓപ്പറേഷന്‍ കെല്ലര്‍ എന്ന പേരില്‍ ഇക്കുറി രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണം മുന്‍പെങ്ങുമില്ലാത്ത ആക്രമണരീതിയായിരുന്നുവെന്ന് വിലയിരുത്തല്‍. തികച്ചും അപ്രതീക്ഷിതമായിരുന്നു പാകിസ്ഥാന്റെ ഈ നാലാംകിട ആക്രമണ രീതി.
ഭാവിയില്‍ യുദ്ധമുണ്ടായാല്‍ രജൗറി, പൂഞ്ച് പ്രദേശത്തെ സാധാരണക്കാര്‍ക്ക് കയറി ഒളിക്കാന്‍ കമ്മ്യൂണിറ്റി ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. വൈകാതെ യുദ്ധകാലാടിസ്ഥാനത്തില്‍ ബങ്കറുകളുടെ നിര്‍മ്മാണം തുടങ്ങുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് പറഞ്ഞു. എല്ലാ പഴുതുകളും അടച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഷെല്ലാക്രമണമുണ്ടായാല്‍ ഒരു പ്രദേശത്തെ മുഴുവന്‍ വീട്ടുകാര്‍ക്കും ബങ്കറുകളില്‍ ഒളിക്കാം. ശക്തിപ്പെടുത്തിയ വാര്‍പ്പുകളായിരിക്കും ബങ്കറുകള്‍ക്ക് ചുറ്റുമെന്നതിനാല്‍ ചെറിയ ബോംബാക്രമങ്ങള്‍ക്കോ മിസൈല്‍ ആക്രമണങ്ങള്‍ക്കോ എളുപ്പം തകര്‍ക്കാനാവില്ല.
ഇന്ത്യാ-പാക് നിയന്ത്രണരേഖയിലും അന്താരാഷ്‌ട്ര അതിര്‍ത്തിപ്രദേശങ്ങളിലും മുന്‍പേ കേന്ദ്രസര്‍ക്കാര്‍ കമ്മ്യൂണിറ്റി ബങ്കറുകളും വ്യക്തികള്‍ക്കുള്ള ബങ്കറുകളും പണിതിരുന്നു. പക്ഷെ രജൗറി, പൂഞ്ച് മേഖലകളില്‍ ഇത് ചെയ്തിരുന്നില്ല. കൃത്യമായി ഇതേക്കുറിച്ച് അറിവ് ലഭിച്ചതിനാലാണ് പാകിസ്ഥാന്‍ അവിടെ ആക്രമണം നടത്തിയത്. ആക്രമണത്തിന് മുന്‍പ് ശക്തമായ ചാരപ്രവര്‍ത്തനം പാകിസ്ഥാന്‍ നടത്തിയിരുന്നു. ഇതില്‍ നന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്. എന്തായാലും ഇനി വൈകാതെ രജൗറിയിലും പൂഞ്ചിലും കൂടി കമ്മ്യൂണിറ്റി ബങ്കറുകള്‍ ഉയരുന്നതോടെ ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക