India

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

Published by

ന്യൂദൽഹി : ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തിയതിന് ശേഷം ആഘോഷിച്ചിരുന്ന ഭീകരർ ഇന്ന് കരഞ്ഞ് വിളിക്കുകയാണെന്ന് ബിജെപി എംപി ഡോ. സുധാൻഷു ത്രിവേദി . അല്ലാഹുവിന് നന്ദി പറയുകയുംപത്രപ്രവർത്തകനായ രജത് ശർമ്മയുടെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാൻഷു ത്രിവേദി .

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ആവശ്യപ്പെടുന്ന പാകിസ്ഥാനികളെക്കുറിച്ചുള്ള സോഷ്യൽ മീഡിയ തമാശയെക്കുറിച്ച് പ്രതികരിക്കവേ ജയ്ഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനമായ മർകസ് സുബ്ഹാനള്ള ഉൾപ്പെടെയുള്ള പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയതെങ്ങനെയെന്ന് ഡോ. ത്രിവേദി പരാമർശിച്ചു.

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തിയതിന് ശേഷം ആഘോഷിക്കുകയും അല്ലാഹുവിന് നന്ദി പറയുകയും ചെയ്തിരുന്ന തീവ്രവാദികൾ, അവരുടെ താവളങ്ങളിൽ ബ്രഹ്മോസ് മിസൈലുകൾ പതിച്ചതിന് ശേഷം അല്ലാഹുവിനോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നുവെന്നും സുധാൻഷു ത്രിവേദി പറഞ്ഞു.

“ഇന്ത്യയിലുടനീളം ഭീകരാക്രമണങ്ങൾ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, മർകസിൽ ഇരിക്കുന്ന തീവ്രവാദികൾ ശുഭ്ഹാനള്ളാ! ശുഭ്ഹാനള്ളാ! എന്ന് ആർപ്പുവിളിക്കുകയും ആഹ്ലാദിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു, പക്ഷേ ഇന്ന് തിരിച്ച് അടിച്ചതിന് ശേഷം ഇപ്പോൾ അവർ ‘യാ അള്ളാ! യാ അള്ളാ!’ എന്ന് നിലവിളിക്കുകയാണ് “ ഡോ. ത്രിവേദി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by