India

നെറ്റിയിൽ മഞ്ഞളും, സിന്ദൂരവും , കൈയ്യിൽ ഹനുമാൻ ശില്പവും : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌കയും

Published by

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശർമ്മയും. രാമക്ഷേത്രത്തൊടൊപ്പം ഹനുമാന്‍ ക്ഷേത്രവും ദമ്പതികള്‍ സന്ദര്‍ശിച്ചു. ഇരുവരും പ്രാര്‍ത്ഥിക്കുന്നതിന്റെയും, ഹനുമാൻ ശില്പവുമായി നിൽക്കുന്നതിന്റെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഐപിഎല്ലിൽ ആര്‍സിബിയും എസ്ആര്‍എച്ചും തമ്മിലുള്ള മത്സരത്തിന് വേണ്ടി മെയ് 23ന് ലഖ്‌നൗവിലെത്തിയതിന് പിന്നാലെയാണ് ഇരുവരും ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. മാച്ചിനിടയില്‍ കോഹ്‌ലിക്ക് വേണ്ടി ആര്‍പ്പ് വിളിക്കുന്ന അനുഷ്‌കയുടെ വീഡിയോകളും പ്രചരിച്ചിരുന്നു.

പ്രേമാനന്ദ മഹാരാജിനെ കാണാൻ മഥുരയിലെ വൃന്ദാവനത്തിലുള്ള കെല്ലി കുഞ്ച് ആശ്രമത്തിലും ഇരുവരും എത്തിയിരുന്നു . മഥുരയിലേക്കുള്ള വിരാട് കോഹ്‌ലിയുടെ മൂന്നാമത്തെ സന്ദർശനമാണിത്. ഇതിനുമുമ്പ്, നാല് മാസം മുമ്പ് 2025 ജനുവരി 10 ന് അദ്ദേഹം പ്രേമാനന്ദ മഹാരാജിനെ കാണാൻ എത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by