ന്യൂഡൽഹി : വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാരുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നൽകി നടി പ്രീതി സിന്റ. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നൽകിയത് . പഞ്ചാബ് കിംഗ്സ് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) ഫണ്ടിൽ നിന്നാണ് പ്രീതി സിന്റ ഈ സംഭാവന നൽകിയത്.
യുദ്ധ വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്‌ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം . ജയ്പൂരിൽ നടന്ന സംഭാവന ചടങ്ങിൽ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി വൈവ്‌സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു. പഞ്ചാബ് കിംഗ്സ് ടീമിന്റെ ഈ പ്രവൃത്തിയെ പ്രശംസിച്ച് ഏറെ പേർ രംഗത്തെത്തി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഒരിക്കലും കപ്പ് നേടാത്ത ടീമുകളിൽ ഒന്നാണ് പഞ്ചാബ് കിംഗ്സ്. 11 വർഷത്തിന് ശേഷം പ്ലേഓഫിൽ പ്രവേശിച്ച പഞ്ചാബ്, ആദ്യ കിരീടം നേടുന്നതിന്റെ ആത്മവിശ്വാസത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക