മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഗൃഹാന്തരീക്ഷം സ്വസ്ഥമായിരിക്കും. സന്താനങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. മേലധികാരികളില്‍നിന്ന് പ്രശംസ പിടിച്ചുപറ്റും. ആരോഗ്യനില തൃപ്തികരമായിരിക്കും. പരീക്ഷകളില്‍ വിജയിക്കുകയും ആശയവിനിമയം സമര്‍ത്ഥമായി നി
ര്‍വ്വഹിക്കുകയും ചെയ്യും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വാര്‍ത്താമാധ്യമപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഗൃഹസുഖം കുറയും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും. വാഹനത്തിന്റെയോ ഗൃഹത്തിന്റെയോ കേടുപാടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടതായി വരും. പുതിയ വീടു പണിയും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഗൃഹത്തില്‍ സാമ്പത്തികാഭിവൃദ്ധിയും സന്താനസുഖവും അനുഭവപ്പെടും. തൊഴില്‍പരമായ മാറ്റങ്ങളെക്കുറിച്ചും പുതിയ സംരംഭങ്ങളെക്കുറിച്ചും തീരുമാനമുണ്ടാകും. ഗൃഹത്തില്‍ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യനില തൃപ്തികരമായിരിക്കുകയില്ല. അന്തസ്സും പ്രശസ്തിയും വര്‍ധിക്കുന്നതാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
കായിക മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തികമായി കാലം അനുകൂലമല്ല. കഴിവു പരിഗണിക്കാതെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വം മൂലം ജോലിക്കൂടുതല്‍ അനുഭവപ്പെടും. കര്‍മ്മരംഗത്ത് അംഗീകാരവും ഔദ്യോഗിക പദവിയില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്യും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും. പരീക്ഷകളില്‍ വിജയിക്കുവാന്‍ കഴിയും. വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. കല, സാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഔദ്യോഗികമായ ഉന്നതിയും സാമ്പത്തികാഭിവൃദ്ധിയുമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. സാഹസികമായ സംരംഭങ്ങള്‍ മൂലം സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് സുഹൃത്തുക്കളൊ ബന്ധുക്കളൊ സഹായികളായി വന്നില്ലെങ്കിലും അപ്രതീക്ഷിതമായി തുറക്കപ്പെടുന്ന മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുവേണ്ടി അധികം പണമാവശ്യമായി വരും. അമിതമായ ആത്മവിശ്വാസം വച്ചുപുലര്‍ത്തും. തീര്‍ത്ഥയാത്രകള്‍ ചെയ്യും. ഗൃഹനിര്‍മാണ കാര്യങ്ങളെക്കുറിച്ചു തീരുമാനമുണ്ടാകും. മാതൃസ്വത്ത് ലഭിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗൃഹം മോടിപിടിപ്പിക്കുന്നതിന് കഴിവില്‍ കവിഞ്ഞുള്ള ധനം ചെലവഴിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കബളിപ്പിക്കപ്പെടും. ആരോപണങ്ങള്‍ കേള്‍ക്കുവാനിടയാവുകയും ചെയ്യും. വാഹനലാഭം, അധിക ചെലവ് എന്നിവ അനുഭവപ്പെടും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പരീക്ഷകളില്‍ അസാധാരണ സാമര്‍ത്ഥ്യം പ്രകടമാകും. ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായി വരും. സാഹിത്യം, കല തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവര്‍ത്തന വിജയവും പ്രശസ്തിയും ഉണ്ടാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ധനവിനിയോഗത്തിലുള്ള അശ്രദ്ധ മൂലം അനാവശ്യ ചെലവ് അധികരിക്കും. പരീക്ഷകളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ കുടുംബ സ്വത്തിന്റെ ഭാഗത്തെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. മത്സരപരീക്ഷകളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഗൃഹത്തില്‍നിന്നും അകന്നുനില്‍ക്കേണ്ടതായി വരും. നല്ല കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണത വര്‍ധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വസ്തു സംബന്ധമായ ബിസിനസ്സില്‍നിന്നും സാമ്പത്തികലാഭമുണ്ടാകും. ബാങ്കു ലോണുകള്‍ ലഭിക്കുന്നതിനു കാലതാമസം നേരിടും. ദൂരയാത്രകള്‍ ആവശ്യമായിവരും ഗൃഹസുഖം കുറയും. കഴുത്തിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉപദ്രവിച്ചേക്കും. പിതാവിന് സാമ്പത്തികനിലയും പേരും പെരുമയും വര്‍ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക