ചെറുതുരുത്തി: തൃശൂര്‍ ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മരച്ചില്ലകള്‍ വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ജാം നഗർ- തിരുനെൽവേലി എക്‌സ്പ്രസ് ഓടിക്കൊണ്ടിരിക്കുമ്പോൾ മരം ട്രെയിനിന് മുകളിലെ വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരം വീണത്. തലനാരിഴയ്‌ക്കാണ് അപകടം ഒഴിവായത്.
ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തെ റെയിൽവേ പാലത്തിന് താഴെയാണ് സംഭവം. ലോക്കോ പൈലറ്റിന്റെ സംയോജിതമായ ഇടപെടൽ മൂലം ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂറോളം തടസപ്പെട്ടു.
ഇതുവരെയുള്ള മറ്റു ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ഏറെനേരം രണ്ടു പാളങ്ങളിലും ട്രെയിനുകൾ നിർത്തിയിട്ടിരുന്നു. ടിആർഡി സംഘം എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 11 മണിയോടെയാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക