ന്യൂദൽഹി: എൻഡിഎ കക്ഷികളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി മോദി ഇന്ന് കൂടിക്കാഴ്ച നടത്തുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തി.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിഹാർ ഉപമുഖ്യമന്ത്രി മോഹൻ സിൻഹ, എന്നിവരാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്.
ഇതുകൂടാതെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി, ഉപമുഖ്യമന്ത്രിമാരായ അരുൺ സോ, വിജയ് ശർമ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ, ഉപമുഖ്യമന്ത്രി ദിയാ കുമാരി, ഉപമുഖ്യമന്ത്രി പ്രേംചന്ദ്ര ബൈർവ, ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ , അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവരും യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂർ, ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ്, മോദി സർക്കാരിന്റെ മൂന്നാം കാലാവധിയുടെ ഒന്നാം വാർഷികം, സദ്ഭരണം തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിന്റെ അജണ്ടയിലുള്ളതെന്ന് ബിജെപി അറിയിച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് സായുധ സേനയെയും പ്രധാനമന്ത്രി മോദിയെയും അഭിനന്ദിക്കുന്നതിനായി യോഗത്തിൽ ഒരു പ്രമേയം പാസാക്കുമെന്നും അടുത്ത സെൻസസിൽ ജാതി സെൻസസ് നടത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുമെന്നും ബിജെപിയുടെ സദ്ഭരണ വകുപ്പിന്റെ ചുമതലയുള്ള വിനയ് സഹസ്രബുദ്ധെ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: