ന്യൂദൽഹി : ഇന്ന് ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയം ഭീകരത അവസാനിപ്പിക്കുക എന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്ത് പരിപാടിയുടെ 122-ാമത് എപ്പിസോഡില്‍ ജനങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ന് രാജ്യം മുഴുവന്‍ ഭീകരതയ്‌ക്കെതിരെ ഒന്നിച്ചിരിക്കുന്നുവെന്നും ഏവരിലും രോഷമുണ്ടെന്നും എന്നാല്‍ ഭീകരതയെ അവസാനിപ്പിക്കണമെന്ന ദൃഢനിശ്ചയം എടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ നമ്മുടെ സേന കാണിച്ച ധൈര്യം ഓരോ ഇന്ത്യക്കാരനെയും അഭിമാനഭരിതരാക്കി. ലോകമെമ്പാടുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഓപ്പറേഷൻ സിന്ദൂർ പുതിയ ആത്മവിശ്വാസവും ആവേശവും പകർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ജനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്, പല കുടുംബങ്ങളും ഇത് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
“അതിർത്തിക്കപ്പുറത്തുള്ള ഭീകര ക്യാമ്പുകൾ നമ്മുടെ സൈന്യം തകർത്തതിന്റെ കൃത്യത ഏറെ പ്രശംസനീയമാണ്. ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക ദൗത്യമല്ല, നമ്മുടെ ദൃഢനിശ്ചയത്തിന്റെയും ധൈര്യത്തിന്റെയും മാറുന്ന ഇന്ത്യയുടെയും ചിത്രമാണിത്, ഈ ചിത്രം മുഴുവൻ രാജ്യത്തെയും ദേശസ്‌നേഹത്തിന്റെ ചൈതന്യം കൊണ്ട് നിറയ്‌ക്കുകയും ത്രിവർണ്ണ പതാകയുടെ നിറങ്ങളിൽ അതിനെ വരയ്‌ക്കുകയും ചെയ്തു,” – പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: