Kerala

തപസ്യ കലാസാഹിത്യ വേദി മാടമ്പ് സ്മാരക പുരസ്‌കാരം ആഷാ മേനോന്

Published by

തൃശ്ശൂര്‍: തപസ്യ കലാസാഹിത്യ വേദിയുടെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക പുരസ്‌കാരം ഈ വര്‍ഷം പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോനു സമ്മാനിക്കും. മലയാള ഭാഷാ-സാഹിത്യ പഠനത്തിനു നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

ജൂണ്‍ ആറിനു സാഹിത്യ അക്കാദമി ഹാളിലെ ചടങ്ങില്‍ ഡോ. എസ്.കെ. വസന്തന്‍ പുരസ്‌കാരം സമ്മാനിക്കും. ഡോ. പി. ശിവപ്രസാദ്, പി. ബാലകൃഷ്ണന്‍, പ്രൊഫ. പി.ജി. ഹരിദാസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്‌ക്കും വികാസത്തിനും ആഷാ മേനോന്റെ വിമര്‍ശന പാഠങ്ങള്‍ വലിയ സംഭാവന നല്കിയിട്ടുണ്ടെണ്ടന്ന് ജൂറി വിലയിരുത്തി. ഒരേസമയം അക്കാദമികവും സാഹിത്യപരവുമായ നിരീക്ഷണ പാടവം കൊണ്ടണ്ടു ശ്രദ്ധേയമാണ് ആഷാ മേനോന്റെ രചനകള്‍. നാലാമതു മാടമ്പ് സ്മാരക പുരസ്‌കാരമാണ് ഇക്കുറി സമ്മാനിക്കുന്നത്. സുരേഷ് ഗോപി, ജയരാജ്, ശ്രീനിവാസന്‍ എന്നിവര്‍ക്കാണ് മുമ്പു പുരസ്‌കാരങ്ങള്‍ നല്കിയിട്ടുള്ളത്. പത്രസമ്മേളനത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജോ. ജനറല്‍ സെക്രട്ടറി സി. സി. സുരേഷ്, സംസ്ഥാന സെക്രട്ടറി ടി.എസ്. നീലാംബരന്‍, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.പി. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക