Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം പകര്‍ച്ചവ്യാധി ഭീഷണിയില്‍ മഴ മുന്നൊരുക്കം പാളി, വകുപ്പുകളില്‍ ഏകോപനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2025, 09:30 am IST
in Kerala

തിരുവനന്തപുരം: കാലവര്‍ഷം ആര്‍ത്തലച്ചെത്തിയതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലമര്‍ന്നു കേരളം. മഴക്കാല പൂര്‍വ ശുചീകരണവും അപകടങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നില്ല. മഴക്കെടുതി മുന്നൊരുക്കങ്ങള്‍ അപ്പാടെ പാളി. കാലവര്‍ഷാരംഭത്തിന്റെ ആദ്യദിനം തന്നെ ദുരിതം വിതച്ചു പെരുമഴ. വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാല്‍ അപകടകരമായ മരച്ചില്ലകളും ഇലക്ട്രിക് പോസ്റ്റുകളും നീക്കാനുള്ള നിര്‍ദേശം ഫയലുകളിലൊതുങ്ങി. ജാഗ്രതാ നിര്‍ദേശവും മുന്നറിയിപ്പുമൊഴികെ കാഴ്ചക്കാരായി സംസ്ഥാന സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പലേടത്തും റോഡിലേക്കു മരങ്ങള്‍ കടപുഴകി. ഇതോടെ ഗതാഗതക്കുരുക്കു രൂക്ഷമായി. മരച്ചില്ലകള്‍ വീണു നിരവധി വാഹനങ്ങള്‍ക്കു കേടുപറ്റി. വാഹന യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏതാനും ദിവസം മുമ്പു പാലക്കാട് കൂനത്തറയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്‌ക്കു മുകളിലേക്കു മരം ഒടിഞ്ഞുവീണ് അച്ഛനും മകനും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ഇന്നലെ കൊച്ചിയില്‍ പുലര്‍ച്ചെ ഒടിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്ക് തട്ടി കുമ്പളം പള്ളിയിലെ ഉസ്താദ് അബ്ദുള്‍ ഗഫൂര്‍(54) മരിച്ചു. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനു ഗുരുതര പരിക്കേറ്റു. പോസ്സൊടിഞ്ഞ ശേഷവും അതു നീക്കുന്നതിലും യാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്കുന്നതിലും അധികൃതര്‍ അനാസ്ഥ കാട്ടി. അപകട സാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും പഴയ പോസ്റ്റുകള്‍ മാറ്റുന്നതില്‍ കെഎസ്ഇബിയും ഉദാസീനത കാട്ടിയത് അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കി. നാലാം വാര്‍ഷികാഘോഷത്തില്‍ ആരുടെയൊക്കെ ഫഌക്‌സ് ഉയരണമെന്ന തര്‍ക്കത്തിനിടെ വകുപ്പു മന്ത്രിമാര്‍ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.

ഓടകള്‍ വേണ്ടത്ര വൃത്തിയാക്കാത്തതിനാല്‍ ഒറ്റമഴയില്‍ വെള്ളപ്പൊക്കമായി. ഓടകള്‍ കരകവിഞ്ഞതോടെ പകര്‍ച്ചവ്യാധി ഭീഷണിയുമേറി. മഴക്കാല പൂര്‍വ ശുചീകരണ ഭാഗമായി ഓടകളും തോടുകളും വൃത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍കാലങ്ങളിലേതുപോലെ ഫണ്ട് അനുവദിക്കാത്തതിനാലാണ് ശുചീകരണം മുടങ്ങിയത്. ജനപഥങ്ങളിലേക്കു മലിന ജലം കരകവിഞ്ഞതോടെ പകര്‍ച്ചവ്യാധി ഭീഷണി വര്‍ധിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് കണക്കനുസരിച്ച് 695 പേര്‍ക്കാണ് ഈ മാസം മഞ്ഞപ്പിത്തം ബാധിച്ചത്. ഇതില്‍ ഏഴു പേര്‍ മരിച്ചു. 149 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ എട്ടു പേരാണ് മരിച്ചത്. 34,032 പേര്‍ക്ക് അതിസാരം ബാധിച്ചു. ഇതില്‍ മൂന്നു പേര്‍ മരിച്ചു. ഈ മാസം ഇതേവരെ 1,57,349 പേര്‍ക്കാണ് പകര്‍ച്ചപ്പനി ബാധിച്ചത്. ഇത്രയൊക്കെയായിട്ടും പകര്‍ച്ചവ്യാധി തടയാന്‍ ഡോക്‌സിസൈക്ലിന്‍ കഴിച്ചോളൂയെന്നാണ് ആരോഗ്യവകുപ്പു മന്ത്രിയുടെ നിര്‍ദേശം.

16 വര്‍ഷത്തിനു ശേഷമാണ് പതിവിലും നേരത്തേ കാലവര്‍ഷമെത്തുന്നത്. ഇത്തവണ കാലവര്‍ഷം കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തയ്യാറെടുപ്പുകള്‍ തീരെ അപര്യാപ്തമെന്നു പരക്കെ ആക്ഷേപമുണ്ട്.

 

Tags: heavy rainKerala Health DepartmentKerala faces pandemic threat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

Main Article

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

കോന്നി മെഡിക്കല്‍ കോളജ് ആശുപത്രി
Kerala

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Kerala

കഠിനമായ ചൂട്,  ഇടയ്‌ക്കിടെ വെള്ളം കുടിയ്‌ക്കണം; ആറ്റുകാല്‍ പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

Kerala

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ വാശിയില്‍; ആരോഗ്യ മേഖല വന്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.