Health

പുതിയ കോവിഡ് വകഭേദം ഗുരുതര സ്വഭാവമുള്ളതല്ലെങ്കിലും വ്യാപനശേഷിയുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published by

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ബാധിച്ചിരിക്കുന്ന കോവിഡ് ഭൂരിഭാഗവും ഗുരുതര സ്വഭാവമുള്ളവയല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം മുമ്പ് പ്രചരിച്ചിരുന്ന വകഭേദങ്ങളെ അപേക്ഷിച്ച് ഇത് കൂടുതല്‍ വ്യാപനശേഷിയുള്ളതും മറ്റു രോഗങ്ങളുടെ ഗുരുതരാവസ്ഥയ്‌ക്കു കാരണമാകാവുന്നതും ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, മഹാരാഷ്‌ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത പാലിക്കുന്നുണ്ടെന്നും ഒന്നിലധികം ഏജന്‍സികള്‍ വഴി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറി , ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് , ഡിജിഎച്ച്എസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവയുടെ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ പുതിയ സാഹചര്യം അവലോകനം ചെയ്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക