തിരുവനന്തപുരം: ദേശീയപാത തകര്‍ന്നതിലെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നല്ല പദ്ധതി വരുമ്പോള്‍ തങ്ങളുടേത് ആണെന്നും കുഴപ്പം ഉണ്ടാകുമ്പോള്‍ കേന്ദ്രതിന്റെതാണെന്നും പറയുന്നത് അവസര വാദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..
കേന്ദ്ര പദ്ധതികള്‍ എല്ലാം സംസ്ഥാന സര്‍ക്കാരിന്റേത് എന്ന് പറഞ്ഞ് നടക്കുന്നു. ഉത്തരവാദിത്വം മുഴുവന്‍ നാഷണല്‍ ഹൈവേ അതോറിറ്റിക്കാണെന്ന് പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരത്തിന് ഉദാഹരണമാണ്.
പ്രശ്‌നം എന്താണെന്ന് ദേശീയ പാത അധികൃതര്‍ പരിശോധിക്കും. കൂടുതല്‍ നടപടികള്‍ വരും. നിതിന്‍ ഗഡ്കരിയോട് സംസാരിച്ചു. വിഷയത്തില്‍ അദ്ദേഹം നടപടിയെടുത്തു. കാരണം എന്താണ് എന്നതില്‍ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു.- രാജീവ് ചന്ദ്രശേഖര്‍ വെളിപ്പെടുത്തി.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹമായ ഓണറേറിയവും നല്‍കാന്‍ പണമില്ല. അതിനിടെ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ മഹാമഹം എന്തിനുവേണ്ടിയെന്നും ആര്‍ക്കുവേണ്ടിയെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക