ന്യൂയോര്‍ക്ക് : ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐഫോണിനോട് നിര്‍മ്മാണച്ചെലവില്‍ കിടപിടിക്കാന്‍ യുഎസിനാകില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കേണ്ടെന്നും അങ്ങിനെ ചെയ്താല്‍ ആപ്പിള്‍ ഫോണിന് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്കിനെ ഭീഷണിപ്പെടുത്തിയിരുന്നത്.
ട്രംപിന്റെ മാഗ ആപ്പിള്‍ ഐ ഫോണിന്റെ കാര്യത്തില്‍ നടപ്പില്ല
യുഎസിന്റെ വീണ്ടും ഗ്രേറ്റാക്കും (മാഗാ- മെയ്‌ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍- MAGA- Make America Great Again) എന്ന വാഗ്ദാനത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ട്രംപിന് പക്ഷെ ആപ്പിള്‍ കമ്പനിയുടെ ഐ ഫോണ്‍ ഉല്‍പാദനം അമേരിക്കയിലേക്ക് പറിച്ചുനടാന്‍ ആവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രംപിന്റെ മോഹചിന്ത മാത്രമായി ഇത് അവശേഷിപ്പിക്കുമെന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കില്ലെന്നും ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് (ജിടിആര്‍ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എല്ലാ ഉല്‍പാദനങ്ങളും അമേരിക്കയിലേക്ക് തന്നെ മടക്കിക്കൊണ്ടുവരാനുള്ള ട്രംപിന്റെ ശ്രമം നടക്കില്ല. അമേരിക്കയിലെ വന്‍ബ്രാന്‍റുകളുടെ നിര്‍മ്മാണം അമേരിക്കയില്‍ മതിയെന്നതാണ് ട്രംപിന്റെ വാദം. അതിന്റെ ഭാഗമായാണ് അമേരിക്കയിലെ സ്മാര്‍ട്ട് ഫോണായ ആപ്പിള്‍ ഐ ഫോണ്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിച്ചാല്‍ മതിയെന്ന് ട്രംപ് ആപ്പിള്‍ ഐ ഫോണ്‍ സിഇഒ ടിം കുക്കിന് താക്കീത് നല്‍കിയത്. പക്ഷെ അത് നടത്താന്‍ ടിം കുക്ക് വിചാരിച്ചാല്‍ പോലും സാധിക്കില്ല.
ഇതുവരെ ചൈനയില്‍ ഐഫോണുകള്‍ നിര്‍മ്മിച്ചിരുന്ന ആപ്പിള്‍ കമ്പനി ഈയിടെ ഇന്ത്യയിലേക്ക് കൂടി ആപ്പിള്‍ ഐ ഫോണിന്റെ നിര്‍മ്മാണം വ്യാപിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ആപ്പിള്‍ ക്ലിക്കായി. ആപ്പിളിന്റെ ഇന്ത്യയിലെ രണ്ട് ഷോറുമൂകളില്‍ വില്‍പന കുതിച്ചുയര്‍ന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പിള്‍ ഐ ഫോണിന്റെ എണ്ണവും കുതിച്ചുയരുകയാണ്. ഇന്ത്യയില്‍ വീണ്ടും ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണം ഇരട്ടിയാക്കാന്‍ പോവുകയാണ് ടാറ്റ. അതിനിടയിലാണ് ട്രംപിന്റെ ഭീഷണി എത്തിയത്. ഇന്ത്യയില്‍ ഇനിയും ഐഫോണുകള്‍ നിര്‍മ്മിച്ചാല്‍ അവിടെ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഐഫോണിന് 25 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ 25 ശതമാനം അധിക ഇറുക്കുമതി തീരുവ ചുമത്തിയാലും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ വില ചീപ്പായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവാണ് (ജിടിആര്‍ഐ) ഉല്‍പാദന വിലകള്‍ താരതമ്യം ചെയ്ത് ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
എങ്ങിനെയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐ ഫോണ്‍ യുഎസില്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ ചീപ്പ് ആകുന്നത്?
ഒരു ആപ്പിള്‍ ഐ ഫോണിന് ആയിരം ഡോളര്‍ ആണ് വില എന്ന് വെയ്‌ക്കുക. ഇനി ഈ ആയിരം ഡോളര്‍ ചെലവ് എങ്ങിനെയാണ് വരുന്നതെന്ന് നോക്കാം. ബ്രാന്‍റ് നാമം, സോഫ്റ്റ് വെയര്‍, ഡിസൈന്‍ എന്നിവയ്‌ക്ക് ആപ്പിള്‍ കമ്പനി 450 ഡോളര്‍ ആണ് ഈടാക്കുന്നത് യുഎസിലെ ഐഫോണ്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന ക്വാല്‍കോം, ബ്രോഡ് കോം എന്നീ കമ്പനികള്‍ ഒരു ഫോണിന് വാങ്ങുന്നത് 80 ഡോളര്‍ ആണ്. ആപ്പിള്‍ ഐ ഫോണിനുള്ള ചിപ്പിന്റെ വിലയായി തായ് വാന്‍ കമ്പനി വാങ്ങുന്നത് 150ഡോളര്‍ ആണ്. ഒഎല്‍ഇഡി സ്ക്രീന്‍ ഉണ്ടാക്കുന്ന സൗത്ത് കൊറിയ കമ്പനി വാങ്ങുന്നത് 90 ഡോളര്‍ ആണ്. ഇതിന്റെ ക്യാമറ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന ജപ്പാനിലെ കമ്പനി 85 ഡോളര്‍ ഈടാക്കുന്നു. ചെറിയ ചെറിയ പാര്‍ടുകള്‍ നിര്‍മ്മിക്കുന്ന ജര്‍മ്മനി, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങല്‍ മറ്റൊരു 45 ഡോളര്‍ കൂടി ഈടാക്കും. ഇനി ഈ പാര്‍ട്സുകള്‍ എല്ലാം കൂട്ടിയിണക്കുന്ന ജോലിയാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതിന് ഒരു ആപ്പിള്‍ ഐ ഫോണിന് 30 ഡോളര്‍ മാത്രമാണ് ഇന്ത്യ വാങ്ങുന്നത്. ചൈനയിലും 30 ഡോളര്‍ തന്നെയാണ് ഐ ഫോണ്‍ അസംബ്ലിങ്ങിന് ഈടാക്കുന്നത്. അതായത് ഇക്കാര്യത്തില്‍ ഇന്ത്യ ചൈനയുമായി കിടപിടിക്കുന്നു എന്നര്‍ത്ഥം.
ട്രംപ് 25 ശതമാനം തീരുവ ചുമത്തിയാലും ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ ചീപ്പ്
ഇനി ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിച്ചാല്‍ ശിക്ഷയായി 25 ശതമാനം ഇറക്കുമതി തീരുവ ട്രംപ് ഈടാക്കിയാല്‍പോലും ആപ്പിള്‍ കമ്പനിക്ക് ഐ ഫോണ്‍ അമേരിക്കയില്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ ചീപ്പായിരിക്കും. ഇതിന് കാരണം അമേരക്കയിലെ തൊഴിലാളികളുടെ ഉയര്‍ന്നവേതനമാണ്. അമേരിക്കയില്‍ മാസം 2900 ഡോളര്‍ നല്‍കേണ്ടതായി വരും. ഇന്ത്യയിലാകട്ടെ ഒരു തൊഴിലാളിക്ക് നല്‍കുന്ന മാസവേതനം 390 ഡോളര്‍ മാത്രമാണ്. അതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ അമേരിക്കയില്‍ നിര്‍മ്മിക്കണമെന്ന് ട്രംപ് വാശിപിടിച്ചാല്‍ അത് പ്രായോഗികമായി നടപ്പാകാന്‍ പോകില്ലെന്നാണ് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് (ജിടിആര്‍ഐ) അഭിപ്രായപ്പെടുന്നത്.
1740 കോടി ഡോളറിന്റെ ആപ്പിള്‍ ഐഫോണുകളാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 2025 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കയറ്റുമതി ചെയ്തത്. കയറ്റുമതിയില്‍ വന്‍കുതിപ്പാണ് ഇന്ത്യ നേടിയത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. അതിനിടയിലാണ് ട്രംപിന്റെ ഭീഷണി ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: