തൃശൂര്‍: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കവെ മുന്നോട്ടെടുത്ത കാറിന്റെ ഇന്ധന ടാങ്കില്‍ വെച്ചിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് ജീവനക്കാരന് ഗുരുതര പരിക്കേറ്റു. പുതുക്കാട് നടന്ന സംഭവത്തില്‍ ചെങ്ങാലൂര്‍ മുള്ളക്കര വീട്ടില്‍ ദേവസിക്കാണ് (75) പരിക്കേറ്റത്. ദേവസി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ പുതുക്കാട് പുളിക്കന്‍ ഫ്യൂവലിലാണ് സംഭവം. കാറില്‍ പെട്രോള്‍ നിറക്കവെ ദേവസി കാര്‍ ഡ്രൈവറില്‍ നിന്ന് പണം വാങ്ങുകയായിരുന്നു.
ഈ സമയം ടാങ്കില്‍ ഘടിപ്പിച്ചിരുന്ന നോസില്‍ എടുത്തിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് എടുത്തു. കാര്‍ നീങ്ങുന്നത് കണ്ട് നോസില്‍ എടുക്കാന്‍ ഓടിവന്ന ദേവസിയുടെ കഴുത്ത് ഇന്ധനം നിറയ്‌ക്കുന്ന ഹോസില്‍ കുരുങ്ങി. കാറില്‍ നിന്ന് വിട്ടുപോയ നോസില്‍ ദേവസിയുടെ തലയില്‍ വന്നടിച്ചു.
പരിക്കേറ്റ് നിലത്തു കിടന്ന ഇയാളെ പമ്പിലെ മറ്റ് ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക