തിരുവനന്തപുരം: ലോക തൈറോയ്ഡ് ദിനത്തോടനുബന്ധിച്ച് (മേയ് 25) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എച്ച്എല്‍എല്‍ ഹിന്ദ്ലാബ്സ് സൗജന്യ തൈറോയ്ഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തത്തിലെ തൈറോക്‌സിന്‍(ടി4), ട്രൈ അയഡോ തൈറോണിന്‍(ടി3), പിറ്റിയൂട്ടറി ഉത്പാദിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍(ടി.എസ്.എച്ച്.) എന്നിവയുടെ അളവ് നിര്‍ണയിക്കുന്ന പരിശോധനകള്‍ ഉള്‍പ്പെടുന്ന തൈറോയ്ഡ് ഫംഗ്ഷന്‍ ടെസ്റ്റാണ് സൗജന്യമായി ചെയ്തു നല്‍കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് എതിര്‍വശത്തുള്ള ഹിന്ദ്ലാബ്സ് ഡയഗ്നോസ്റ്റിക് സെന്റര്‍ & പോളിക്ലിനിക്കില്‍ രാവിലെ 10 മുതല്‍ പരിശോധന ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ 100 പേര്‍ക്കാണ് പരിശോധന സൗജന്യമായി ലഭിക്കുക.
ഏകദേശം 42 ദശലക്ഷം ആളുകളാണ് രാജ്യത്ത് തൈറോയ്ഡ് രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നത്. നേരത്തെ കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാമെങ്കിലും രോഗലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത് രോഗാവസ്ഥ വഷളാക്കാനും ആരോഗ്യ സങ്കീര്‍ണതകള്‍ വര്‍ധിക്കാനും കാരണമാകുന്നു.
സൗജന്യ തൈറോയ്ഡ് പരിശോധനയില്‍ പങ്കെടുക്കുന്നതിലൂടെ തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി കാര്യക്ഷമമായ ചികിത്സ ലഭ്യമാക്കാനും രോഗബാധിതര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനുമാകും. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി 94000 27969 എന്ന നമ്പറില്‍ വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: