ഇസ്ലാമാബാദ് : സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ വാട്ടർ ബോംബെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ എംപി സയ്യിദ് അലി സഫർ . സിന്ധു നദീജല ഉടമ്പടി മാറ്റിവയ്‌ക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച പാകിസ്ഥാൻ പാർലമെന്റിൽ ചർച്ച നടന്നിരുന്നു .
പാകിസ്ഥാന് പ്രധാനപ്പെട്ടതാണ് ജലപ്രശ്നമെന്ന് സെനറ്റർ സയ്യിദ് അലി സഫർ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ‘ ഇതും നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു യുദ്ധമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ വെള്ളത്തിന് വേണ്ടിയായിരിക്കും. ഇത് ഇന്ന് സത്യമാണെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പാകിസ്ഥാൻ ജലക്ഷാമം നേരിടുന്ന രാജ്യമാണ്. ഈ കാര്യത്തിൽ ലോകത്ത് ഏറ്റവും ഉയർന്ന സ്ഥാനത്താണ് പാകിസ്ഥാൻ . ഇന്ന് രാജ്യം ജലക്ഷാമത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്, ഒന്ന് കാലാവസ്ഥാ വ്യതിയാനവും മറ്റൊന്ന് ജനസംഖ്യയും. അതുകൊണ്ട്, ഇത് ഭീകരവാദം പോലെ തന്നെ പ്രധാനമാണ് ഇതും.
ഈ ജലപ്രശ്നം പരിഹരിച്ചില്ലെങ്കിൽ നമ്മൾ പട്ടിണി കിടന്ന് മരിക്കും . ഇതിനു കാരണം സിന്ധു നദീതടം നമ്മുടെ ജീവരേഖയാണെന്നതാണ്. പാകിസ്ഥാനിലെ എല്ലാ വൈദ്യുത പദ്ധതികളും അണക്കെട്ടുകളും ഈ വെള്ളത്തിലാണ് നിർമ്മിച്ചിരിക്കുന്നത് . അപ്പോൾ നമുക്ക് മനസ്സിലാകും ഇത് നമ്മുടെ മേൽ കിടക്കുന്ന ഒരു വാട്ടർ ബോംബ് ആണെന്ന്, അത് നമ്മൾ നിർവീര്യമാക്കണം. പാകിസ്ഥാനിലെ വെള്ളം മുകളിൽ നിന്ന് താഴേക്ക് വരുന്നത് ഇന്ത്യയിൽ നിന്നാണ് . സിന്ധു നദീതടത്തിന്റെ സഹായത്തോടെയാണ് പത്തിൽ 9 പേരും ജീവിതം നയിക്കുന്നത് . . 90 ശതമാനം വിളകളും ഈ വെള്ളത്തെ ആശ്രയിച്ചാണ് വളരുന്നത്.‘ – സയ്യിദ് അലി സഫർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: