Kerala

കോട്ടയത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് യുവതി മരിച്ചു

നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ അമ്മയും മകളും റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു.

Published by

കോട്ടയം: ചന്തക്കവലയില്‍ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് യുവതി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഉണ്ടായ അപകടത്തില്‍ തോട്ടയ്‌ക്കാട് ഇരവുചിറ വടക്കേമുണ്ടയ്‌ക്കല്‍ അബിത (18) ആണ് മരിച്ചത്.

അബിതയുടെ മാതാവ് നിഷ (47)യെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ അമ്മയും മകളും റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേയ്‌ക്ക് വരികയായിരുന്നു.

ഈ സമയം ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും എത്തിയ കാര്‍ ഇരുവരെയും ഇടിച്ചു വീഴ്‌ത്തി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അബിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by