ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. കണ്‍ട്രോള്‍ റൂം ജീപ്പിലെ ഡ്രൈവര്‍ അരുണിനാണ് വെട്ടേറ്റത്.
വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആലപ്പുഴ കലവൂര്‍ റോഡ്മുക്കില്‍ വെച്ചായിരുന്നു സംഭവം.മണ്ണഞ്ചേരി സ്വദേശി സാജനാണ് പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിയത്.
സാജനും ഭാര്യയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മണ്ണഞ്ചേരി പൊലീസിനൊപ്പം എത്തിയതായിരുന്നു കണ്‍ട്രോള്‍ റൂം ജീപ്പിലെ ഡ്രൈവര്‍ അരുണ്‍. കൈയ്‌ക്ക് പരിക്കേറ്റ അരുണിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.. പരിക്ക് അത് ഗുരുതരമല്ലെന്നാണ് വിവരം. പ്രതി സാജനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: