തൃശൂര്‍: മലക്കപ്പാറ- വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന മേരി(67) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ വീടിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
വീടിന് സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: