Kerala

കരുവാരക്കുണ്ടില്‍ വീണ്ടും കടുവാ സാന്നിധ്യം

മലപ്പുറം മണ്ണാര്‍മലയില്‍ നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയില്‍ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു

Published by

മലപ്പുറം:കരുവാരക്കുണ്ടില്‍ വീണ്ടും കടുവാ സാന്നിധ്യം.കഴിഞ്ഞ ദിവസം കടുവയെ കണ്ട കേരളാ എസ്റ്റേറ്റില്‍ സൈലന്റ് വാലിയോട് ചേര്‍ന്ന സ്ഥലത്താണ് വീണ്ടും കടുവയെ കണ്ടത്.ഡോ.അരുണ്‍ സക്കറിയ ഉള്‍പ്പെടുന്ന സംഘം സംഭവ സ്ഥലം പരിശോധിക്കാന്‍ പോയി.

വന്യമൃഗഭീതിയിലണ് ജനങ്ങള്‍.നാട്ടിലിറങ്ങി ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കാളികാവിലെ നരഭോജി കടുവയെ എട്ടു ദിവസമായിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കരുവാരകുണ്ട് സുല്‍ത്താന എസ്റ്റേറ്റിന് മേല്‍ഭാഗത്തായി സ്ഥാപിച്ച ക്യാമറയില്‍ രാവിലെ ആറുമണിയോടെ കടുവയുടെ ദൃശ്യം പതിഞ്ഞു. മദാരിക്കുണ്ട്, എസ്റ്റേറ്റ് മേഖലകളില്‍ വനം വകുപ്പ് വീണ്ടും തിരച്ചില്‍ തുടങ്ങി.20 പേര്‍ ഉള്‍പ്പെടുന്ന മൂന്നു സംഘങ്ങളായാണ് തിരച്ചില്‍.കടുവയെ കുടുക്കാന്‍ സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.

അതിനിടെ, വയനാട് പുല്‍പ്പള്ളി കബനിഗിരിയില്‍ വീണ്ടുമിറങ്ങിയ പുലി ആടിനെ കൊന്നു. കബനിഗിരി സ്വദേശി ജോയിയുടെ പറമ്പിലെ കൂട്ടില്‍ കെട്ടിയിട്ട ആടുകളെയാണ് പുലി അക്രമിച്ചത്. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാര്‍ പ്രതിഷേധിച്ചു. മലപ്പുറം മണ്ണാര്‍മലയില്‍ നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയില്‍ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. നിരവധി തവണ പുലിയെ കണ്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാര്‍ രാത്രി പ്രതിഷേധ പ്രകടനം നടത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by