കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് പരിശോധന തുടങ്ങി.പതിനാറ് വയസുള്ള മൂന്നു പേരെയാണ് ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്.
അതേസമയം താമരശേരി ഭാഗത്ത് കുട്ടികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അങ്ങോട്ട് തിരിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ഏഴുവരെ ഇവര്‍ ചില്‍ഡ്രന്‍സ് ഹോമിലുണ്ടായിരുന്നു.
ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ സിസിടിവി ഉള്‍പ്പടെയുള്ളവ പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: