തിരുവനന്തപുരം: സ്‌കൂട്ടര്‍ ലോറിയിലിടിച്ച് വിമുക്തഭടന്‍ മരിച്ചു.ഒരാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെടുമങ്ങാട് – ആര്യനാട് റോഡില്‍ തോളൂര്‍ പെട്രോള്‍പമ്പിനു സമീപമുണ്ടായ അപകടത്തില്‍ ഉഴമലയ്‌ക്കല്‍ വാലൂക്കോണം ചിന്നു ഭവനില്‍ കെ.രവീന്ദ്രന്‍ നായര്‍ (65) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച മുതിയാംകോണം സ്വദേശി അനീഷ് കുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്യനാട് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ രവീന്ദ്രന്‍ നായരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രന്‍ നായരുടെ ജീവന്‍ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: