കൊല്ലം: ചിതറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം വച്ച് സുജിന്‍ (29) ആണ് കൊല്ലപ്പെട്ടത്.
സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റെങ്കിലും ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവശിപ്പിച്ചു.
വയറിന് കുത്തേറ്റ സുജിനെ രക്ഷിക്കാനായില്ല.ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുന്‍വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: