കോട്ടയം: സ്വകാര്യബസില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുമാരനല്ലൂര്‍ ഉമ്പുക്കാട്ട് രാധാകൃഷ്ണന്‍ നായരുടെ ഭാര്യ ശോഭനകുമാരി (64)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് എം സി റോഡില്‍ സംക്രാന്തി ജംഗ്ഷനു സമീപമായിരുന്നു അപകടമുണ്ടായത്. കോട്ടയം ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഈഴംപേരൂര്‍ എന്ന സ്വകാര്യ ബസ്സാണ് അപകടത്തിനിടയാക്കിയത്. സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായി സംക്രാന്തിയില്‍ നിന്ന് കുമാരനല്ലൂരിക്ക് ബസ് കയറാനാണ് ശോഭന കുമാരി എത്തിയത്. കയറുന്നതിനിടെ ബല്ലടിക്കുകയും പെട്ടെന്ന് ബസ് എടുക്കുകയും ചെയ്തതോടെ ശോഭന കുമാരി ബസ്സിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസ്സിന്റെ പിന്‍ചക്രം അരഭാഗത്ത് കൂടി കയറിയിറങ്ങി. യാത്രക്കാരും നാട്ടുകാരും ബഹളം വച്ചതോടെ ബസ് നിറുത്തിയെങ്കിലും ജീവനക്കാര്‍ ഇറങ്ങി ഓടിക്കളഞ്ഞു.
ശോഭനയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബുധനാഴ്ച വൈകിട്ടോടെ മരണമടഞ്ഞു. അശ്രദ്ധമായ ഡ്രൈവിംഗിന് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: