India

ഇന്ത്യയോട് തോറ്റ് തുന്നം പാടിയതിന് സമ്മാനം : അസിം മുനീറിന് സ്ഥാനകയറ്റം നൽകി പാകിസ്ഥാൻ

Published by

ഇസ്ലാമാബാദ് : സൈനിക മേധാവി ജനറല്‍ അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി പാക്കിസ്ഥാന്‍. അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അയുബ് ഖാനായിരുന്നു ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ പദവി നേടിയത്. പഹല്‍ഗാം ഭീകരാക്രമണത്തിലൂടെ 26 നിരപരാധികളായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയതിനും പിന്നാലെ സൈനികസംഘര്‍ഷം സൃഷ്ടിച്ചതിനുമുള്ള ബഹുമതിയായാണ് പാക്കിസ്ഥാന്‍ ഈ പദവി മുനീറിനു നല്‍കിയത് . ഇന്ത്യയോട് പൊരിഞ്ഞ പോരാട്ടം നടത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

നിര്‍ണായകമായ യുദ്ധവിജയങ്ങള്‍ക്കും മികച്ച സൈനിക സേവനങ്ങള്‍ക്കുമാണ് മറ്റ് രാജ്യങ്ങളില്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കുന്നത്. പാക്കിസ്ഥാനിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ തിരിച്ചാണ്, സ്വയം പ്രഖ്യാപിത വിജയങ്ങള്‍ക്കും നീക്കങ്ങള്‍ക്കും പിന്നാലെ സ്വയം ആശ്വസിക്കുക എന്നതിന്റെ ഭാഗമായാണ് ഈ പദവി നല്‍കുന്നതെന്നാണ് വാര്‍ത്തയ്‌ക്കു പിന്നാലെ വരുന്ന വിലയിരുത്തല്‍‍.പാകിസ്താന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെ തകർക്കുകയും ലോകത്തിന് മുന്നിൽ അവരുടെ ഭീകരബന്ധം തുറന്നുകാട്ടുകയും ചെയ്ത ശക്തമായ ഒരു തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയിൽ നിന്ന് ലഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by