പത്തനംതിട്ട:സ്വകാര്യ ബസില്‍ അതിക്രമിച്ചു കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ച് യുവാവ്.കണ്ണങ്കരയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
അല്‍ അമീന്‍ ബസിലെ ഡ്രൈവര്‍ രാജേഷിനാണ് മര്‍ദ്ദനമേറ്റത്. ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് പുറമെ കത്തി കൊണ്ട് കുത്താനും അക്രമി ശ്രമിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബസിനുള്ളിലെ ക്യാമറകളില്‍ നിന്ന് ലഭിച്ചു.
നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു യുവാവ് ബസിനുളളില്‍ മുന്‍വാതില്‍ വഴി കടന്നു വന്നത്. പിടിവലിയില്‍ പ്രതി കൊടുമണ്‍ സ്വദേശി മിഥുനും പരിക്കേറ്റു. മിഥുന്റെ സുഹൃത്തിനെ ഡ്രൈവര്‍ ജോലിയില്‍നിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം എന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: