ബെംഗളൂരു: ഞായറാഴ്ച വൈകുന്നേരം മുതല്‍ തുടരുന്ന മഴയില്‍ ബെംഗളൂരുവില്‍ മൂന്ന് പേര്‍ മരിച്ചു, 500 വീടുകള്‍ വെള്ളത്തിനടിയിലായി. നദികള്‍ കരകവിഞ്ഞൊഴുകി, തെരുവുകള്‍ നദികളായി. വെള്ളത്തില്‍ മുങ്ങിയ അണ്ടര്‍പാസുകളും ഫ്‌ളൈ ഓവറുകളും അടച്ചു. ബെംഗളൂരുവിലെ പല പ്രദേശങ്ങളിലും ബസ് സര്‍വീസുകള്‍ സ്തംഭിച്ചു. ഒട്ടേറെ കാറുകളും ഇരുചക്ര വാഹനങ്ങളും ഒഴുകിപ്പോയി. ആളുകളെ ഒഴിപ്പിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ സേന ബോട്ടുകള്‍ വിന്യസിച്ചു. ഈ ദശാബ്ദത്തിലെ രണ്ടാമത്തെ ഏറ്റവും കനത്ത മഴയാണിതെന്ന് അധികൃതര്‍ വിശേഷിപ്പിച്ചു. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് പ്രമുഖ ടെക് കമ്പനികള്‍ അറിയിച്ചു.
മഴ നഗരത്തിന്റെ തെക്ക്, വടക്ക്, കിഴക്കന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ നാശം വിതച്ചത്. അഞ്ച് ദിവസത്തേക്ക് കൂടി ബെംഗളൂരുവില്‍ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: