Wednesday, May 21, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജ്യോതി മല്‍ഹോത്ര കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എത്തിയത് ചാരപ്രവര്‍ത്തനത്തിനോ? ലക്ഷ്യം നാവിക സേന യുദ്ധക്കപ്പല്‍ രഹസ്യം പാകിസ്ഥാന് നല്‍കലോ?

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എത്തിയത് ചാരപ്രവര്‍ത്തനത്തിനോ എന്ന് ആശങ്ക. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിനും കപ്പല്‍ അറ്റകുറ്റപ്പണിയ്‌ക്കും പേര് കേട്ട കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ഏറ്റവുമൊടുവില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒരു മലപ്പുറംകാരനെ അറസ്റ്റ് ചെയ്തത് 2023ലാണ്.

Janmabhumi Online by Janmabhumi Online
May 20, 2025, 08:22 pm IST
in Kerala, India, Business
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര (ഇടത്ത്) കൊച്ചിന്‍ ഷിപ് യാര്‍ഡിന്‍റെ രാത്രി ദൃശ്യം (വലത്ത്)

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര (ഇടത്ത്) കൊച്ചിന്‍ ഷിപ് യാര്‍ഡിന്‍റെ രാത്രി ദൃശ്യം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എത്തിയത് ചാരപ്രവര്‍ത്തനത്തിനോ എന്ന് ആശങ്ക. ഉയര്‍ന്ന സുരക്ഷയുള്ള കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ലൊക്കേഷനുകളില്‍ ഇവര്‍ വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇവരെ ചാരപ്രവര്‍ത്തനത്തിന് ഏല്‍പിച്ച പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ്ഐ ഇവരോട് നിര്‍ദേശിച്ചിട്ടുള്ളത് ഇന്ത്യയിലെ പല ലൊക്കേഷനുകളില്‍ നിന്നുള്ള വ്യക്തമായ വീഡിയോകള്‍ നല്‍കാനാണത്രെ. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിനും കപ്പല്‍ അറ്റകുറ്റപ്പണിയ്‌ക്കും പേര് കേട്ട കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ ഏറ്റവുമൊടുവില്‍ രഹസ്യം ചോര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ഒരു മലപ്പുറംകാരനെ അറസ്റ്റ് ചെയ്തത് 2023ലാണ്.

പാകിസ്ഥാന്‍ ദീര്‍ഘകാലസ്വത്തായി കണ്ട ചാരവനിത

ജ്യോതി മല്‍ഹോത്രയ്‌ക്ക് ഇന്ത്യന്‍ സേനയിലെ രഹസ്യങ്ങള്‍ അറിയാനുള്ള ബന്ധങ്ങള്‍ ഇപ്പോഴില്ല. പക്ഷെ അവര്‍ക്ക് അത്തരം ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാനുള്ള കഴിവുണ്ട്. ചാരവനിതകള്‍ക്ക് ആവശ്യമായ മാദകത്വവും സ്മാര്‍ട് നെസുമാണ് ജ്യോതി മല്‍ഹോത്രയെ ദീര്‍ഘകാലത്തേക്കുള്ള ഒരു അമൂല്യ സ്വത്തായി പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐ പരിഗണിക്കാന്‍ കാരണം. ന്യൂദല്‍ഹിയിലുള്ള പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായ എഹ്സാന്‍ ഉര്‍ റഹിം എന്ന ഡാനിഷ് ആണ് പാകിസ്ഥാനിലേക്കുള്ള വിസയ്‌ക്ക് അപേക്ഷിക്കാന്‍ എത്തിയ ജ്യോതി മല്‍ഹോത്രയുമായി അടുപ്പത്തിലായതും അവര്‍ മുന്‍പില്‍ ചാരപ്രവര്‍ത്തനത്തിനുള്ള വാതില്‍ തുറന്നിട്ടുകൊടുത്തതും.

ചൈനയും പാകിസ്ഥാനും സന്ദര്‍ശിച്ച അവര്‍ പാകിസ്ഥാനിലെ സൈനികോദ്യോഗസ്ഥരുമായും അവിടുത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പാര്‍ട്ടിനേതാക്കളെയും പാക് രഹസ്യസേനയായ ഐഎസ് ഐ ഉദ്യോഗസ്ഥരെയും കണ്ടിട്ടുണ്ട്. ചൈനയില്‍ രഹസ്യ ഏജന്‍സി ഉദ്യോഗസ്ഥരെ കണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ താല്‍ക്കാലിക ജീവനക്കാരനായി കയറിയ മലപ്പുറം സ്വദേശിയുടെ അറസ്റ്റ്

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ജ്യോതി മല്‍ഹോത്ര കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ എത്തിയത്. എന്തായിരുന്നു ഇവരുടെ സന്ദര്‍ശനോദ്ദേശ്യം എന്നറിയില്ല. എന്തായാലും ചൈനയ്‌ക്കും പാകിസ്ഥാനും ഒരുപോലെ താല്‍പര്യമുള്ള കേന്ദ്രമാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്. 2023ല്‍ മലപ്പുറം സ്വദേശിയായ ശ്രീനിഷ് പൂക്കോടനെ കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന നാവിക സേനായുദ്ധക്കപ്പലിന്റെ ചില വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറ്റത്തിന്റെ പേരിലാണ് ശ്രീനിഷ് പൂക്കോടന്‍ എന്ന മലപ്പുറം കാരനെ 2023 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനിഷ് പൂക്കോടന്‍ കൊച്ചിന്‍ ഷിപ് യാര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഈ കപ്പലിന്റെ ലൊക്കേഷന്‍, മെയിന്‍റനന്‍സ് ജോലികള്‍,വിവിഐപികളുടെ സന്ദര്‍ശന സമയങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഫോട്ടോകളും ഏഞ്ചല്‍ പായല്‍ എന്ന ഒരു അജ്ഞാത സമൂഹമാധ്യമ അക്കൗണ്ടിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നു ശ്രീനിഷ് പൂക്കോടന്‍. പൊലീസും കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ആഭ്യന്തര അന്വേഷണവുമാണ് ഇക്കാര്യം കണ്ടെത്തിയത്. ഈ കേസ് പിന്നീട് എന്‍ഐഎയും അന്വേഷിച്ചിരുന്നു.

കൊച്ചിന്‍ ഷിപ് യാര്‍ഡിലെ ചാരപ്രവര്‍ത്തനം

ഇതിന് മുന്‍പ് കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ വിശദാംശങ്ങള്‍ പാകിസ്ഥാന് നല്‍കിയ ഒരു സംഭവവും ഉണ്ടായിട്ടുണ്ട്. അഭിലാഷ് എന്ന കൊച്ചിന്‍ സ്വദേശിയെ ഈയിടെയാണ് എന്‍ഐഎ ഈ കേസില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ട് കൂട്ടുപ്രതികളും ഉണ്ടായിരുന്നു. ഉത്തരകന്നഡയില്‍ നിന്നുള്ള അക്ഷയ് രവി നായിക്കും കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നുള്ള വെഹ്റ്റന്‍ ലക്ഷ്മണ്‍ തണ്ടേലുമായിരുന്നു ഇവര്‍. ഇവര്‍ രണ്ടു പേരും അഭിലാഷില്‍ നിന്നുള്ള വിവരങ്ങള്‍ പാകിസ്ഥാന് കൈമാറുകയായിരുന്നു. കൊച്ചിന്‍ ഷിപ് യാര്‍ഡിലെ പ്രതിറോധ സന്നാഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാനിലെ രഹസ്യ ഏജന്‍റിനാണ് ഇവര്‍ കൈമാറിയത്.

അഭിലാഷ് തന്നെ നാവികകപ്പലുകളെക്കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ഏതാനും സമൂഹമാധ്യമ അക്കൗണ്ടുകളിലേക്കും കൈമാറിയിരുന്നു.

ജ്യോതി മല്‍ഹോത്രയുടെ കൊച്ചിന്‍ ഷിപ് യാര്‍ഡ് സന്ദര്‍ശനം-ഭയപ്പെടാനെന്ത്?

ഈ പശ്ചാത്തലത്തിലാണ് ജ്യോതി മല്‍ഹോത്രയുടെ കൊച്ചിന്‍ ഷിപ് യാര്‍ഡ് സന്ദര്‍ശനത്തില്‍ ആശങ്ക ഉയരുന്നത്. കൂറ്റന്‍ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുകയും അറ്റകുറ്റപ്പണി നിര്‍വ്വഹിക്കുകയും ചെയ്യുന്ന കൊച്ചിന്‍ ഷിപ് യാര്‍ഡില്‍ നിന്നും ഇന്ത്യയുടെ യുദ്ധക്കപ്പലുകളുടെ രഹസ്യങ്ങള്‍ അറിയുക എന്നത് പാകിസ്ഥാനും ചൈനയ്‌ക്കും ഏറെ താല്‍പര്യമുള്ള വിഷയങ്ങളാണ്. കാരണം ഇന്ത്യന്‍ നാവിക യുദ്ധക്കപ്പലിന്റെ ദൗര്‍ബല്യങ്ങള്‍ അറിഞ്ഞാല്‍ അതിനെ തകര്‍ക്കാനുള്ള ആക്രമണതന്ത്രങ്ങള്‍ ശത്രുക്കള്‍ക്ക് മെനയാം.

2021ലെ വിശാഖപട്ടണം ചാരവൃത്തിക്കേസ് പ്രമാദമാണ്. അന്ന് പ്രതികള്‍ ഐഎന്‍എസ് വിക്രാന്ത് എന്ന നാവികസേനയുടെ യുദ്ധക്കപ്പലിന്റെ മൈക്രോപ്രോസസര്‍, ഹാര്‍ഡ് ഡിസ്ക്, റാം എന്നിവയാണ് ചാരന്മാര്‍ മോഷ്ടിച്ച് കടത്തിയത്. ബീഹാറിലെ സുമന്ത് കുമാര്‍ സിങ്ങും രാജസ്ഥാനിലെ ദയാ റാമും അന്ന് കോടതിയില്‍ കുറ്റം ഏറ്റ് പറഞ്ഞ് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ സ്വീകരിച്ചു.

Tags: #CochinshipyardJyotiMalhotraINSVikrantJyotiMalhotrainKochiWarshipespionage#IndianNavy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യക്കാരിയായ പാക് ചാരവനിത ജ്യോതി മല്‍ഹോത്ര (ഇടത്ത്) ജ്യോതി മല്‍ഹോത്ര കോഴിക്കോട് എത്തിയപ്പോള്‍ (വലത്ത്)
Kerala

പാക് ചാര വനിത ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തി….ആരൊയെക്കെ കണ്ടു എന്നത് അന്വേഷിക്കുന്നു

പാകിസ്ഥാന് വേണ്ടി ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ജ്യോതി മല്‍ഹോത്രയെ സംഘിയാക്കി സമൂഹമാധ്യമത്തില്‍ വരുന്ന കമന്‍റുകള്‍
News

പാകിസ്ഥാന് സൈന്യത്തിന് ഇന്ത്യയുടെ രഹസ്യം ചോര്‍ത്തിയ ജ്യോതി മൽഹോത്രയെ സംഘിയാക്കി ജിഹാദി സൈറ്റുകള്‍

India

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.
India

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

പാക് ചാരവനിതയായ ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര
India

പാകിസ്ഥാന് ഇന്ത്യന്‍ സേനയുടെ രഹസ്യവിവരങ്ങള്‍ കൈമാറിയ യൂട്യുബര്‍ ജ്യോതി മല്‍ഹോത്ര പിടിയില്‍; മറ്റ് 6 പേരും പിടിയില്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയല്ല, ഇത് അസിം മുനീര്‍ ഗാന്ധിയെന്ന് സമൂഹമാധ്യമം…ഓപ്പറേഷന്‍ സിന്ദൂറിനെതിരായ രാഹുലിന്റെ ചോദ്യങ്ങളോട് പരക്കെ അമര്‍ഷം

കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസുകാരന് കുത്തേറ്റു, കുത്തിയത് ഇതര സംസ്ഥാന തൊഴിലാളി

ദളിത് സ്ത്രീക്ക് മാനസിക പീഡനം; എ.എസ്.ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്യും

സ്വകാര്യ ബസില്‍ അതിക്രമിച്ചു കയറി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് മര്‍ദ്ദിച്ച് യുവാവ്

കരണ്‍ ഥാപ്പര്‍ (ഇടത്ത്) മധു ട്രെഹാന്‍ (വലത്ത്)

മോദിയുടെ ശത്രുവായ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരനാണെന്ന് സ്ഥാപിക്കുന്ന മധു ട്രെഹാന്റെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുള്ള വീഡിയോ വൈറല്‍

മീന്‍ കയറ്റിവന്ന ടെമ്പോ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെ റിമാന്‍ഡ് ചെയ്തു

യുകെയിലെ അതിസമ്പന്ന കുടുംബമായി ഇന്ത്യയിലെ ഹിന്ദുജ സഹോദരന്മാര്‍; ആസ്തി 33 ലക്ഷം കോടി രൂപ!

കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളെന്ന് പൊലീസ്

കൊഴുപ്പ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവതിയുടെ വിരലുകള്‍ മുറിച്ചതിലെ ചികിത്സാ പിഴവ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies