ന്യൂദൽഹി : ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിനിടെ പാക് സൈന്യത്തിന് പരസ്യ പിന്തുണയും സഹായവും നൽകിയ അസര്‍ബൈജാനും തുര്‍ക്കിയുമടക്കമുള്ള രാജ്യങ്ങളെ കൂട്ടമായി ബഹിഷ്കരിക്കുകയാണ് ഇന്ത്യക്കാർ . അതുകൊണ്ട് തന്നെ വലിയ നഷ്ടമാണ് ഇരു രാജ്യങ്ങളും നേരിടുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഇന്ത്യൻ സ്ഥാപനങ്ങളടക്കം തുര്‍ക്കിഷ് കമ്പനികളും സര്‍വകലാശാലകളും അടക്കമുള്ളവയുമായുള്ള കരാറുകൾ റദ്ദാക്കിയിരുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യക്കാര്‍ക്ക് പൊതുവേ തുര്‍ക്കിയും അസര്‍ബൈജാനും അടക്കമുള്ള രാജ്യങ്ങളോടുള്ള താൽപര്യത്തിൽ വലിയ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത് . തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള വിസ അപേക്ഷകളിൽ 42 ശതമാനം കുറവുണ്ടായതായി ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു
വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ Atlys നൽകിയ ഡാറ്റ പ്രകാരം, വെറും 36 മണിക്കൂറിനുള്ളിൽ, തുർക്കിയിലേക്കുള്ള വിസ അപേക്ഷാ പ്രക്രിയയിൽ നിന്ന് പിന്മാറിയ ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വർദ്ധിച്ചു.ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ തുർക്കി യാത്രാ അപേക്ഷകളിൽ 53 ശതമാനം കുറവ് രേഖപ്പെടുത്തി, അതേസമയം ഇൻഡോർ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 20 ശതമാനം കുറവ് വന്നു
കുടുംബ യാത്രകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പ് വിസ അപേക്ഷകൾ ഏകദേശം 49 ശതമാനം കുറഞ്ഞു. അതേസമയം സോളോ, കപ്പിൾ വിസ അപേക്ഷകളിൽ 27 ശതമാനം കുറവ് രേഖപ്പെടുത്തി. തുർക്കിയിലേക്കുള്ള വിസയുടെ അപേക്ഷാ പ്രക്രിയ പകുതി വഴിയിൽ ഉപേക്ഷിച്ചതിൽ കൂടുതലും 25 നും 34 നും ഇടയിൽ പ്രായമുള്ള യാത്രക്കാരാണെന്നും Atlys ഡാറ്റ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: