ന്യൂഡൽഹി : ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റുമാരുടെ മനോധൈര്യത്തിൽ തകർന്നു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ രാജധാനി എക്സ്പ്രസ് ഉൾപ്പെടെ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റിക്കാനാണ് ശ്രമം നടന്നത് .
ഡെൽഹി-ദിബ്രുഗഡ് രാജധാനി എക്സ്പ്രസ് വരുന്ന പാളത്തിൽ എർത്തിംഗ് വയർ ഉപയോഗിച്ച് റെയിൽവേ ട്രാക്കിലേക്ക് തടി ഉറപ്പിച്ചു വയ്‌ക്കുകയായിരുന്നു . ദൂരെ നിന്ന് തന്നെ ഇത് കണ്ട ലോക്കോ പൈലർ അടിയന്തര ബ്രേക്കുകൾ പ്രയോഗിച്ചതോടെയാണ് ആയിരങ്ങളുടെ ജീവൻ രക്ഷിക്കാനായത്. തുടർന്ന് അദ്ദേഹം ട്രാക്കിൽ ഇറങ്ങി നിന്ന് മരക്കഷണങ്ങൾ നീക്കം ചെയ്യുകയും റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.
കത്ഗോടം എക്സ്പ്രസും പാളത്തിൽ ഇരുമ്പ് കഷണം വച്ച് അട്ടിമറിക്കാൻ ശ്രമം നടത്തി. ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്തതോടെയാണ് അപകടം ഒഴിവായത് . സംഭവങ്ങളെത്തുടർന്ന്, ജിആർപി, ആർപിഎഫ് സംഘങ്ങളും മെയിന്റനൻസ് സ്റ്റാഫും സ്ഥലം പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: