ലക്നൗ : ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്ത് നിന്ന് യുപി സർക്കാർ പൊളിച്ചു നീക്കിയത് 286 അനധികൃത മത നിർമ്മിതികൾ .ഏഴ് ജില്ലകളിലായി പൊളിച്ചുമാറ്റിയവയിൽ 225 മദ്രസകൾ, 30 പള്ളികൾ, 25 മസാറുകൾ, ആറ് ഈദ്ഗാഹുകൾ എന്നിവ ഉൾപ്പെടുന്നു.
നേപ്പാൾ അതിർത്തിയോട് ചേർന്നുള്ള ജില്ലകളിലായ മഹാരാജ്ഗഞ്ച്, സിദ്ധാർത്ഥ്നഗർ, ബൽറാംപൂർ, ശ്രാവസ്തി, ബഹ്‌റൈച്ച്, ലഖിംപൂർ ഖേരി, പിലിഭിത്ത് എന്നിവിടങ്ങളിലാണ് പൊളിച്ചുമാറ്റൽ നടപടികൾ പുരോഗമിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ പൊളിച്ചുമാറ്റലുകൾ നടന്നത് ശ്രാവസ്തിയിലാണ്. അവിടെ 100 അനധികൃത മദ്രസകൾ, ഒരു പള്ളി, അഞ്ച് മസാറുകൾ, രണ്ട് ഈദ്ഗാഹുകൾ എന്നിവ പൊളിച്ചുമാറ്റി.
സിദ്ധാർത്ഥ്നഗറിൽ 35 മദ്രസകളും ഒമ്പത് പള്ളികളും പൊളിച്ചുമാറ്റി. ബൽറാംപൂരിൽ 30 മദ്രസകൾ, 10 മസാറുകൾ, ഒരു ഈദ്ഗാഹുകൾ എന്നിവയും, മഹാരാജ്ഗഞ്ചിൽ 29 മദ്രസകൾ, ഒമ്പത് പള്ളികൾ, ഏഴ് മസാറുകൾ, ഒരു ഈദ്ഗ എന്നിവയും പൊളിച്ചു നീക്കി.
ബഹ്‌റൈച്ചിൽ 13 മദ്രസകൾ, എട്ട് പള്ളികൾ, രണ്ട് മസാറുകൾ, ഒരു ഈദ്ഗ എന്നിവ പൊളിച്ചുമാറ്റി. ലഖിംപൂർ ഖേരിയിൽ എട്ട് മദ്രസകൾ, രണ്ട് പള്ളികൾ, ഒരു മസാർ, ഒരു ഈദ്ഗ എന്നിവ പൊളിച്ചുമാറ്റി . പിലിഭിത്തിൽ ഒരു പള്ളി മാത്രമേ തിരിച്ചറിഞ്ഞ് പൊളിച്ചുമാറ്റിയിട്ടുള്ളൂ.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് പൊളിക്കൽ നടക്കുന്നത്. ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 10 കിലോമീറ്റർ പരിധിയിലുള്ള കയ്യേറ്റങ്ങൾ നീക്കം ചെയ്യാനാണ് നിർദേശം. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ സർക്കാർ, വനഭൂമി തിരിച്ചുപിടിക്കുക, മികച്ച അതിർത്തി സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക