ബെംഗളൂരു: ക്യാന്‍സര്‍ മണത്തറിയാന്‍ ശേഷിയുള്ള നായ്‌ക്കളെ ജനിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം. എങ്ങിനെയുണ്ട്? അങ്ങിനെയങ്കില്‍ ക്യാന്‍സര്‍ തിരിച്ചറിയുക എത്ര എളുപ്പമാണ് അല്ലേ? അതാണ് ഡോഗ്നോസിസ് എന്ന കര്‍ണ്ണാടകയിലെ സ്റ്റാര്‍ട്ടപ് ചെയ്യുന്നത്.
24കാരനായ കുല്‍ഗോദിന്റെ സ്വപ്നമാണ് ഡോഗ്നോസിസ് എന്ന ഈ സ്റ്റാര്‍ടപ്. യുഎസിലെ ബെര്‍ക്കിലി യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ഉപരിപഠനം നടത്തിയ ശേഷം ഇന്ത്യയില്‍ എത്തിയ വിദ്യാര്‍ത്ഥിയാണ് കുല്‍ഗോദ്. മനുഷ്യര്‍ ശ്വസിച്ചതിന്റെ സാമ്പിള്‍ മണത്ത് ക്യാന്‍സറുണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുന്ന രീതിയില്‍ പ്രത്യേക നായ്‌ക്കളെ പരിശീലിപ്പിക്കുകയാണ് കുല്‍ഗോദ് ചെയ്യുന്നത്.
മല്ലേശ്വരത്ത് രാമേശ്വരം കഫേയ്‌ക്കടുത്താണ് ആകാശ് കുല്‍ഗോദിന്റെ ഓഫീസ്. ഇപ്പോള്‍ കര്‍ണ്ണാടകയിലെ ആറ് ആശുപത്രികളില്‍ ആകാശ് കുല്‍ഗോദിന്റെ നായ്‌ക്കള്‍ ക്യാന്‍സര്‍ മണത്തറിയുന്ന പ്രൊജക്ടില്‍ ജോലി ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: